രാജ്യത്തെ കണ്ണീരിലാഴ്ത്തിയ പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലെ സംഘത്തിലുണ്ടെന്ന് സംശയിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്തതായി വിവരം. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുമായി അഹമ്മദ് ബിലാൽ എന്ന യുവാവിനെയാണ് സുരക്ഷാസേന കസ്റ്റഡിയിലെടുത്തത്.
പതിവ് സുരക്ഷാ പരിശോധനക്കിടെ പെരുമാറ്റത്തിൽ ദുരൂഹത കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ പിടികൂടിയത്. എന്നാൽ ഇയാൾക്ക് മാനസികപ്രശ്‌നമുണ്ടെന്നാണ് കുടുംബം പറയുന്നത്.
നേരത്തെ ജമ്മു കശ്മീരിൽ രണ്ട് പ്രാദേശിക ഭീകരരെ സുരക്ഷാസേന പിടികൂടിയിരുന്നു. ഇവരിൽ നിന്ന് തോക്കും ഗ്രനേഡും പിടിച്ചെടുത്തിട്ടുണ്ട്. നിയന്ത്രണ രേഖക്ക് സമീപത്ത് നിന്ന് ഒരു പാകിസ്ഥാൻ പൗരനെയും കസ്റ്റഡിയിലെടുത്തതായി അധികൃതർ അറിയിച്ചു.
Discussion about this post