തൃശൂർ: തൃശൂർ പൂരം ആകാശത്ത് സിന്ദൂരം വിതറിയപ്പോൾ ഇന്ത്യ പാകിസ്ഥാനിലും സിന്ദൂരം വിതറിയെന്നും ഇത് തിരിച്ചടിയല്ല, ലോകനീതിയായിട്ടാണ് കണക്കാക്കുന്നതെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പാകിസ്താൻ ഇനി ഇത് ആവർത്തിക്കില്ലയെന്ന ഉറപ്പു കൂടിയാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. രാജ്യത്തെ പൗരന്മാരുടെ സുരക്ഷ ഇതിൽ താക്കീത് നൽകുന്നതിലൂടെ ആവർത്തിക്കില്ല എന്ന ഉറപ്പാണ് നൽകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പഗൽ ഹാം മാത്രമല്ല ഇതിനുമുമ്പും ജവാന്മാരുടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട് ഇതിന് നിരന്തരമായ അവസാനം ഉണ്ടാകണം. അതിലേക്ക് തന്നെയാണ് ഈ സ്‌ട്രൈക്ക് വഴി ശ്രമം നടന്നത്.ഇന്ത്യയുടെ ആത്മാഭിമാനം സംരക്ഷിക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ഡൽഹിയിലേക്ക് അടിയന്തരമായിട്ട് എത്താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ഡൽഹിയിൽനിന്ന് വ്യക്തമായ നിർദ്ദേശങ്ങൾ മന്ത്രിമാർക്ക് ലഭ്യമാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post