26 പേരെ കൊലപ്പെടുത്തിയ പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂരിലൂടെ മറുപടി നൽകിയിരിക്കുകയാണ് ഭാരതം. കര-നാവിക-വ്യോമ സേനകൾ സംയുക്തമായി നടത്തിയ ആക്രമണത്തിൽ പാക് പഞ്ചാബിലെയും പാക് അധിനിവേശ കശ്മീരിലെയും 9 ഭീകരകേന്ദ്രങ്ങളാണ് ഭസ്മമായത്. ഇതോടെ നിലയില്ലാ കയത്തിൽ അകപ്പെട്ട അവസ്ഥയാണ് പാകിസ്താന്. ഇന്ത്യയുടെ തിരിച്ചടി ഇതുകൊണ്ടൊന്നും അവസാനിക്കില്ലെന്ന ഉത്തമബോധ്യം പാക്കികൾക്കുണ്ട്.
ഇതിനിടെ പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ലഷ്‌കർ ഇ ത്വയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റന്റ് ഫ്രണ്ടിന്റെ തലവൻ ഷെയ്ക്ക് സജ്ജാദ് ഗുളാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. എൻഐഎ അന്വേഷണത്തിലാണ് ഇത് വ്യക്തമായത്. ഇവർക്ക് കേരളവുമായും ബന്ധമുണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
ജമ്മുകശ്മീരിൽ ഭീകരാക്രമണങ്ങൾ നടത്താൻ പാക് ചാരസംഘടനയായ ഐഎസ്‌ഐ വളർത്തിയെടുത്ത ഭീകരനാണ് സജ്ജാദ് ഗുൾ. ഇയാൾ ഭീകരനാകുന്നതിന് മുൻപ് കേരളത്തിൽ എത്തി പഠിച്ചിരുന്നുവെന്നാണ് കണ്ടെത്തൽ. ശ്രീനഗറിൽ പഠിച്ച് ബംഗളൂരുവിൽ എംബിഎയും കഴിഞ്ഞതിന് ശേഷമാണ് ഇയാൾ കേരളത്തിലെത്തി ലാബ് ടെക്‌നീഷ്യൻ കോഴ്‌സ് പഠിച്ചത്.
ഭീകരവാദികൾക്ക് സഹായം ചെയ്യുന്നതിനിടെ 2002ൽ ഡൽഹി നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആർഡിഎക്സുമായി ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഭീകരവാദ കുറ്റം ചുമത്തി ശിക്ഷിക്കപ്പെട്ട സജ്ജാദ് പിന്നീട് 2017ലാണ് ജയിൽ മോചിതനായത്. ജയിലിൽ നിന്നിറങ്ങിയതിന് പിന്നാലെ പാകിസ്താനിലേക്ക് പോവുകയും ചെയ്ത ഐഎസ്ഐയുടെ ശിക്ഷണത്തിലും ഉപദേശത്തിലും റെസിസ്റ്റൻസ് ഫ്രണ്ട് എന്ന ഭീകരവാദ സംഘടന രൂപീകരിക്കാനുള്ള ശ്രമം തുടങ്ങുകയും ചെയ്തു.
Discussion about this post