വത്തിക്കാൻ : പുതിയ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത് അമേരിക്കൻ കർദ്ദിനാൾ റോബർട്ട് പ്രെവോസ്റ്റ്. ‘ലിയോ’ എന്ന പേരാണ് കത്തോലിക്കാ സഭയുടെ പുതിയ ഇടയൻ സ്വീകരിച്ചിരിക്കുന്നത്. മാർപാപ്പ സ്ഥാനത്തെത്തുന്ന ആദ്യ അമേരിക്കക്കാരൻ ആണ് റോബർട്ട് പ്രെവോസ്റ്റ്.
വളരെ അപൂർവമായി മാത്രം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള അന്താരാഷ്ട്രതലത്തിൽ അപരിചിതരനായ ഒരു വ്യക്തിയാണ് ഇത്തവണ മാർപാപ്പ സ്ഥാനത്തേക്ക് എത്തുന്നത് എന്നുള്ളതും സവിശേഷതയാണ്.
പെറുവിൽ മിഷനറിയായി തന്റെ കരിയറിന്റെ ഭൂരിഭാഗവും ചെലവഴിച്ച അമേരിക്കക്കാരനാണ് 69 കാരനായ കർദ്ദിനാൾ റോബർട്ട് പ്രെവോസ്റ്റ്. 2023-ൽ ഫ്രാൻസിസ് മാർപാപ്പയാണ് അദ്ദേഹത്തെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തിയത്.
Discussion about this post