ന്യൂഡൽഹി : പാക് പ്രകോപനത്തിന് കനത്ത തിരിച്ചടി നൽകി ഇന്ത്യൻ സായുധ സേന. പാകിസ്താന്റെ എയർഫോഴ്സ് ആസ്ഥാനങ്ങൾ ആക്രമിച്ച് തകർത്തു. ആക്രമണം നടന്നതായി പാകിസ്താനും സ്ഥിരീകരിച്ചു. അതേസമയം ഇന്ത്യക്ക് നേരേ നടത്തിയ ആക്രമണങ്ങൾ സായുധ സേന ശക്തമായി പ്രതിരോധിച്ചു. ഡൽഹിക്ക് നേരേ പാകിസ്താൻ തൊടുത്ത അബ്ദാലി മിസൈൽ ഇന്ത്യയുടെ ബാരക് മിസൈൽ പ്രതിരോധിച്ചു.
ഇപ്പോഴും കനത്ത പോരാട്ടങ്ങൾ നടക്കുകയാണെന്നാണ് സൂചന. പാകിസ്താന്റെ വ്യോമാക്രമണത്തെ ഇന്ത്യ ശക്തമായി പ്രതിരോധിച്ചു. പാകിസ്താന്റെ രണ്ട് വിമാനങ്ങൾ തകർത്തതായും റിപ്പോർട്ടുകളുണ്ട്. ഇന്ത്യക്ക് നേരേ ഡ്രോൺ ആക്രമണം നടത്തുന്ന പാകിസ്താൻ സൈനിക കേന്ദ്രവും ആക്രമണത്തിൽ തകർന്നു. റാവൽ പിണ്ടിയിലും സിയാൽ കോട്ടിലും കനത്ത നഷ്ടം പാകിസ്താനു നേരിട്ടു.
ഫൈറ്റർ ജെറ്റുകളുടെ കനത്ത പോരാട്ടം നടന്നതായും റിപ്പോർട്ടുകളുണ്ട്. പാകിസ്താൻ ഇന്ത്യക്കെതിരെ ഓപ്പറേഷൻ ബുന്യാൻ ഉൻ മർസൂസ് എന്ന പേരിലാണ് ആക്രമണം നടത്തിയത്. ഇതിനു മറുപടിയായി പാക് വ്യോമസേന താവളങ്ങളായ നൂർഖാൻ, മുരീദ്,ഷോർകോട്ട് എന്നിവയാണ് ഇന്ത്യ ആക്രമിച്ച് തകർത്തത്. ഇസ്ലാമാബാദിലും ശക്തമായ ആക്രമണങ്ങൾ ഇന്ത്യ നടത്തിയതായാണ് റിപ്പോർട്ട്.
Discussion about this post