ആഗോള തലത്തില്‍ സാമ്പത്തിക മേഖലയ്ക്ക് മങ്ങലേറ്റിറ്റുണ്ടെങ്കിലും ‘ഇന്ത്യ തിളങ്ങുകയാണെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്(ഐ.എം.എഫ്) മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റീന്‍ ലെഗാര്‍ഡ്. യുവാക്കളുടെ തൊഴില്‍ ശക്തിയും സര്‍ക്കാര്‍ നയങ്ങളിലുള്ള തുടര്‍ച്ചയായ പരിഷ്കരണങ്ങളും ഇന്ത്യയെ സാമ്പത്തികമായി പെട്ടന്ന് വളരുന്ന രാജ്യമാക്കി മാറ്റിയെന്നും അവര്‍ പറഞ്ഞു.
ഡല്‍ഹിയില്‍ അഡ് വാന്സിങ് ഏഷ്യ സമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു അവര്‍. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളായ മേക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ പദ്ധതികളെ അവര്‍ പ്രശംസിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട സമയമാണിത്. പരിഷ്കരണത്തിനുള്ള നിരവധി അവസരങ്ങളാണ് ഇവിടെയിപ്പോഴുള്ളത്. മേക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ പദ്ധതികള്‍ ഇതിനുദാഹരണമാണ്.
ഇളവുകള്‍ ലഭിയ്ക്കുന്നത് ആധാര്‍ സംവിധാനം കൊണ്ടുവന്നത് ബൃഹത്തായ കാര്യമാണെന്നും അവര്‍ പറഞ്ഞു. ദക്ഷിണേഷ്യയിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി റീജിണല്‍ ട്രെയിനിങ് ആന്‍ഡ് ടെക്നിക്കല്‍ അസിസ്റ്റന്റ് സെന്റര്‍ തുടങ്ങുമെന്നും അവര്‍ പറഞ്ഞു.
Discussion about this post