മലപ്പുറം ജില്ലയിലെ സിപിഎമ്മിന്റെ സാധ്യതാ പട്ടികയില്‍ സ്ഥാനാര്‍ത്ഥികളാവുമെന്ന് ഉറപ്പായവരില്‍ രണ്ടു പേര് മാത്രമാണ് പാര്‍ട്ടി അംഗങ്ങള്‍. പൊന്നാനിയില്‍ പി ശ്രീരാമകൃഷണനും പെരിന്തല്‍മണ്ണയില്‍ ശശികുമാറും മാത്രമാണ് സ്ഥാനാര്‍ത്ഥികള്‍ ആകുമെന്ന് ഉറപ്പായ പാര്‍ട്ടി അംഗങ്ങള്‍.
സ്വതന്ത്രരാണ് സാധ്യതാ പട്ടികയിലധികവും. തദ്ദേശ ഭരണതെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ പൊതുസ്വതന്ത്രരെ നിരത്തി സിപിഎം നടത്തിയ പരിക്ഷണങ്ങള്‍ വിജയിച്ചിരുന്നു. ഇതിന്റ കുടി അടിസ്ഥാനത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പിലും സ്വതന്ത്രരെ പരീക്ഷിക്കാന്‍ സിപിഎം ഒരുങ്ങുന്നത്.
നിലമ്പൂര്‍ സീറ്റിലേക്ക് പരിഗണിക്കപ്പെടുന്ന തോമസ് മാത്യുവിനും പാര്‍ട്ടി അംഗത്വമുണ്ട്. കഴിഞ്ഞ തവണ ഏറനാട്ടില്‍ മല്‍സരിച്ചു തോറ്റ പിവി അന്‍വറിന്റ പേരും നിലമ്പുരിലേക്ക് പരിഗണിക്കപ്പെടുന്നുണ്ട്.
വള്ളിക്കുന്നില്‍ ലീഗ് വിമതനായ സിപി ഷബീറലിയെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കും തവനുരില്‍ കെടി ജലീല്‍ തന്നെയാണ് ഇത്തവണയും മല്‍സരിക്കുക. തിരുരില്‍ പിപി അബ്ദുള്‍ ഗഫൂറും താനുരില്‍ വി അബ്ദുല്‍റഹ്മാനും മല്‍സരിക്കും.
മഞ്ചേരിയില്‍ അഡ്വ ശ്രീധരന് നായരോ ഹസൈന് കാരാട്ടോ ആയിരിക്കും സ്ഥാനാര്‍ത്ഥി. സംവരണമണ്ഡലമായ വണ്ടൂരില്‍ തെറ്റയില്‍ ബാലനോ ഭാസ്ക്കരനോ ആയിരിക്കും സ്ഥാനാര്‍ത്ഥി. വേങ്ങരയും കോട്ടക്കലും മലപ്പുറവും ഏറനാടും കൊണ്ടോട്ടിയും തിരുരങ്ങാടിയും ഘടകകക്ഷികള്‍ മല്‍സരിക്കും. കഴിഞ്ഞ തവണത്തെപ്പോലെ വേങ്ങരയില്‍ ഐഎന്‍എല്ലും കോട്ടക്കല്‍ എന്‍സിപിയും മലപ്പുറത്ത് ജനതാദള്‍ എസ്സും മത്സരിയ്ക്കും.
Discussion about this post