പാറ്റ്‌ന: ഇന്ത്യയ്ക്ക് മാറ്റം വരണമെങ്കില്‍ ബിഹാറിന്റെ വിധി മാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി .രാജ്യത്തിന്റെ ജീവനാഡി കിഴക്കേ ഇന്ത്യയാണെന്നും ബിഹാറിന് വികസനം ഉണ്ടായാലേ ഇന്ത്യയുടെ വികസനം പൂര്‍ണമാവൂ എന്നും മോദി വ്യക്തമാക്കി.ബിഹാറില്‍ പുതിയതായി നിര്‍മിച്ച ദിഗസോനെപൂര്‍ റെയില്‍റോഡ് പാലം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മോദി.ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും പങ്കെടുത്ത പരിപാടിയിലായിരുന്നു മോദിയുടെ പരാമര്‍ശം.
ഈ പദ്ധതി തുടങ്ങിയത് മുന്‍ പ്രധാനമന്ത്രി എ.ബി.വാജ്‌പേയിയുടെ കാലത്താണ്. ഞാന്‍ ഉദ്ഘാടനം ചെയ്ത ഈ പാലത്തിന്റെ പ്രാധാന്യം എന്താണെന്ന് എനിക്കറിയാം. അത് ബിഹാറിലെ ജനങ്ങളെ എത്രത്തോളം ആവേശഭരിതരാക്കുന്നു എന്നതും ഞാന്‍ മനസിലാക്കുന്നുമോദി പറഞ്ഞു. അന്ന് നിതീഷ് കുമാര്‍ കേന്ദ്ര റെയില്‍വേ മന്ത്രിയായിരുന്നു. ബിഹാര്‍ സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രഥമ പരിഗണനയാണ് നല്‍കുന്നത്. റെയില്‍, റോഡ്, അടിസ്ഥാനസൗകര്യ വികസനങ്ങള്‍ വികസനത്തിലേക്കുള്ള ആണിക്കല്ല് മാത്രമല്ല. അവയ്ക്ക് വളര്‍ച്ചയെ ത്വരിതപ്പെടുത്താനുമാവും.
സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ തങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് നിതീഷ് പ്രതീക്ഷ പ്രകടിപ്പിച്ചു. ബിഹാറിന് തുടര്‍ന്നും കേന്ദ്രത്തില്‍ നിന്ന് സഹായം ലഭിക്കുമെന്ന് അദ്ദേഹം പ്രത്യാശയും പ്രകടിപ്പിച്ചു. നിതീഷ് പ്രസംഗിക്കുന്‌പോഴും ചടങ്ങിന് സാക്ഷികളാവാനെത്തിയവരില്‍ നിന്ന് മോദി മോദി എന്ന വിളികള്‍ ഉയരുന്നുണ്ടായിരുന്നു.
Discussion about this post