നമ്മളൊക്കെ കുറച്ച് ദിവസമായി കേൾക്കുന്ന ഒരു പേരാണ് “ആകാശ്തീർ”, എന്താണത്? എങ്ങനെയാണ് ആകാശ്തീറിന് പാക്കിസ്ഥാനിൽ നിന്നോ ചൈനയിൽ നിന്നോ തൊടുത്ത് വിടുന്ന ഒരു മിസൈലിനെ പറ്റി മനസ്സിലാകുന്നത്? എങ്ങനെയാണ് ആകാശ്തീർ ഇന്ത്യക്ക് നേരെ ഒരേ സമയം വരുന്ന 100 ഡ്രോണുകളെയും അഞ്ചു മിസൈലികളെയും തടയുന്നത്?
രാജേന്ദ്ര റഡാർ, ആകാശത്ത് പറക്കുന്ന അവാക്സ് തുടങ്ങി രാജ്യത്തിന്റെ അതിർത്തി, ആകാശം ഇങ്ങനെ സർവമാന ഇടങ്ങളും അരിച്ച് പെറുക്കുന്ന വലിയൊരു റഡാർ ശൃംഖല ഇന്ത്യയ്ക്കുണ്ട് ഇവയെല്ലാം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ത്രട്ട് അനലൈസർ ഒക്കെ അടങ്ങുന്ന പൂർണമായും കമ്പ്യൂട്ടർ ബന്ധിതമായ ഒരു ലയറുണ്ട്. ഇതിന്റെ മുന്നിൽ കിട്ടുന്ന ആകാശം ഏതാണ്ട് ഇന്ത്യ മുഴുവൻ കവർ ചെയ്യാവുന്ന രീതിയിലാവും. ഇത് നോക്കിയാൽ ഈ ലെയറിന് ഏതൊക്കെ മിസൈലുകൾ ഇപ്പോൾ ഇന്ത്യ ലക്ഷ്യമാക്കി വരുന്നുണ്ട്, ഇതിൽ തന്നെ ഏതാണ് ഏറ്റവും അപകടകരം(ജനവാസ മേഖലയിലേക്ക് അല്ലെങ്കിൽ ഡൽഹി പോലൊരു സ്ഥലം ലക്ഷ്യമാക്കി പോകുന്നത്) എന്ന് മനസ്സിലാക്കാനും സാധിക്കും.
ഈ ലെയറുമായി കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ ഘടിപ്പിച്ചിരിക്കുന്നു. അതായത് വരുന്ന മിസൈലിന്റെ ഇൻഫർമേഷൻ മുഴുവൻ ആകാശത്തിന്റെ മാപ്പ് തുടങ്ങിയ സർവ്വ വിവരങ്ങളും കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിലെ മോണിറ്ററിൽ തെളിയും. ഇതോടൊപ്പം ഇങ്ങോട്ട് വരുന്ന മിസൈലിന്റെ തീവ്രത, വേഗത ഒക്കെ നോക്കി ഏത് ആയുധമാണ് ഫലപ്രദം എന്നുകൂടി തീരുമാനം കമ്പ്യൂട്ടർ തന്നെ എടുക്കുന്നു. കൺട്രോൾ സെന്ററിന് ഈ വിവരം കിട്ടുമ്പോൾ തന്നെ ആകാശ് മിസൈൽ വേണോ അതോ എൽ70 വേണോ എസ് 400 വേണോ എന്നൊക്കെ തീരുമാനിച്ച് ആ പ്രതിരോധ സംവിധാനം ലോഞ്ച് ചെയ്തിട്ടുണ്ടാവും.
അടുത്തതായി ഈ വിവരങ്ങൾ മുന് സേനക്കും കൈമാറുന്നു. അതായത് ഏത് മിസൈൽ എവിടെ ഉണ്ട്, ഇത് യൂണിറ്റാണ് പ്രതിരോധിക്കുന്നത്, ഏത് ആയുധമാണ് പ്രതിരോധിക്കുന്നത് എന്നൊക്കെ മുന് സേനകൾക്കും കൃത്യമായി അറിയാം. ഇങ്ങനെ കൃത്യമായ കോർഡിനേഷനും നടക്കുന്നു.
ഇനി ഒരു 100 മിസൈൽ ഒരുമിച്ച് വരുന്ന ഒരു സിറ്റുവേഷൻ ഒന്ന് ആലോചിക്കുക! ഇതിനെ കൃത്യമായി ത്രേറ്റ് ഡിറ്റക്ട് ചെയ്ത് ഏതിനെ ഒക്കെ ആദ്യം എസ്400 എൻഗേജ് ചെയ്യണം, ഏതൊക്കെ രാജസ്ഥാൻ മരുഭൂമിയിലാണ് വീഴുക എന്നൊക്കെ കൃത്യമായി സെക്കന്റുകൾക്കുള്ളിൽ കമ്പ്യൂട്ടർ കണക്കുകൂട്ടിയിട്ടുണ്ടാവും. ഓർക്കണം നമ്മൾ ജിപിഎസ് അല്ല ഉപയോഗിക്കുന്നത്, നാവിക് ആണ്, ഇന്ത്യയുടെ മുകളിൽ ജിപിഎസ്നെക്കാൾ കൃത്യത നാവിക്കിനുണ്ട്! ഇനി ഡ്രോൺ ആണെങ്കിലും ഇതൊക്കെ തന്നെ! ഒപ്പം നമ്മുടെ തന്നെ ഡ്രോൺ പടയെ ലോഞ്ച് ചെയ്ത് ശത്രുവിനെ ജാം ചെയ്യാനോ ആക്രമിക്കാനോ ഒക്കെ ആകാശ്തറിന് തന്നെ സാധിക്കും.
ഇപ്പോൾ വികസനത്തിൽ ഇരിക്കുന്ന ലേസർ വെപ്പണുകളും, ഭാർഗാവസ്ത്രവും ഒക്കെ ഇതിനോട് കൂടി ഇന്റഗ്രേറ്റ് ചെയ്യുകയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൂടുതൽ ശക്തമാകുകയും ചെയ്യുന്നതോടെ ആകാശ്തീർ കൂടുതൽ ശക്തമാകുകയാണ് ചെയ്യുക. ഡിആർഡിഓ മുതൽ ഐഎസ്ആർഓ വരെ പല സർക്കാർ സംവിധാനങ്ങളും ഇതിൽ പങ്ക് വഹിച്ചിട്ടുണ്ട്. ലോകത്തിലെ മൂന്നാമത്തെ വലിയ സൈനിക ശക്തിയാണ് എന്ന് പറയുന്നത് വെറുതെയല്ല!
Discussion about this post