കോഴിക്കോട് : കോഴിക്കോട് നഗരത്തിൽ ഉണ്ടായ തീപിടുത്തം രണ്ടു മണിക്കൂർ പിന്നിട്ടിട്ടും നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞില്ല. നഗരത്തിൽ കനത്ത പുക വ്യാപിച്ചിരിക്കുകയാണ്. കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ കെട്ടിടത്തിനുള്ളിലാണ് തീപിടുത്തം ഉണ്ടായത്.
പുതിയ ബസ് സ്റ്റാൻഡിനുള്ളിൽ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലെ എസി പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിന് കാരണമായത് എന്നാണ് സൂചന. അണച്ച ഭാഗങ്ങളിലും പിന്നെയും തീ ആളിപ്പടർന്നത് അഗ്നിരക്ഷാസേനയെ വലച്ചു. സമീപത്തുള്ള കടകളിലേക്കും തീ പടർന്നു. തീപിടുത്തം ഉണ്ടായ കെട്ടിടത്തിൽ നിന്നും പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായി ദൃക്സാക്ഷികൾ സൂചിപ്പിക്കുന്നു.
ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ തുണിക്കടയിൽ ആണ് തീപിടുത്തമുണ്ടായത്. മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് ടെക്‌സ്റ്റൈൽസ് എന്ന തുണിക്കടയിൽ തീ ആളിപ്പടരുകയും പൊട്ടിത്തെറി ഉണ്ടാവുകയും ചെയ്യുകയായിരുന്നു. തുടർന്ന് സമീപത്തെ മെഡിക്കൽ ഷോപ്പിലേക്കും തീ വ്യാപിച്ചു. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി കോഴിക്കോട് ബസ് സ്റ്റാൻഡിലേക്കുള്ള വൈദ്യുതി ബന്ധം ഉൾപ്പെടെ വിച്ഛേദിച്ചിരിക്കുകയാണ്.










Discussion about this post