ഹൈദരാബാദ് നഗരത്തിൽ ഭീകരാക്രമണം നടത്താനുളള ഐഎസ് ഭീകരരുടെ പദ്ധതി തകർത്ത് പോലീസ് . സ്ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്ന, ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേരെ അറസ്റ്റ്ചെയ്തു.
വിജയനഗരത്തിൽ നിന്നും സിറാജ് എന്നയാളെയും ഹൈദരാബാദിൽ നിന്നും സമീർഎന്നയാളെയുമാണ് കസ്റ്റഡിയിലെടുത്തത്. തെലങ്കാന കൗണ്ടർ ഇന്റലിജൻസിന്റെയും ആന്ധ്ര പ്രദേശ്ഇന്റലിജൻസിന്റെയും സംയുക്ത പരിശോധനയിലൂടെയാണ് ഇവർ പിടിയിലായത്.സൗദി അറേബ്യൻഐസിസ് മോഡ്യൂളിന്റെ നിർദേശപ്രകാരം നഗരത്തിൽ സ്ഫോടനം നടത്താനായിരുന്നു പദ്ധതി.
നേരത്തെ മുംബൈ വിമാനത്താവളത്തിൽ നിന്ന് ഐസിസ് സ്ലീപ്പർ സെൽ അംഗങ്ങളായ രണ്ട് ഭീകരരെ അറസ്റ്റ്ചെയ്തിരുന്നു. പൂനെ ഐഇഡി കേസിൽ ഉൾപ്പെട്ടവരായിരുന്നു ഇവർ.
Discussion about this post