സിപിഎമ്മും ബിജെപിയും തമ്മില്‍ രഹസ്യസഖ്യമുണ്ടെന്ന പ്രചാരണത്തിന് പിന്നില്‍ ജമാ അത്തെഇസ്ലാമിയെന്ന് കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎമ്മിനും മുസ്ലിംസമുദായത്തിനുമിടയില്‍ വിടവ് സൃഷ്ടിക്കാനാണ് ജമാഅത്തെ ഇസ്ലാമിയുടെ ശ്രമമെന്നും എന്നാല്‍മുസ്ലിം സമുദായം ആ കെണിയില്‍ വീഴില്ലെന്നും അദ്ദേഹം പറഞ്ഞു.
തെറ്റായതും വ്യാജവുമായ വ്യാഖ്യാനങ്ങള്‍ ചമയ്ക്കാന്‍ കഴിവുള്ള ശക്തരായ ബുദ്ധിജീവികളുംസംഘടനാ സംവിധാനവും ജമാ അത്തെ ഇസ്ലാമിക്കുണ്ട് എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെമുസ്ലിങ്ങളിലെ പ്രബല വിഭാഗം സുന്നികളാണ്. അവര്‍ ജനാധിപത്യ പ്രക്രിയയെ പിന്തുണയ്ക്കുന്നവരുംജമാഅത്തെ ഇസ്ലാമിയെ അംഗീകരിക്കാത്തവരുമാണ്. എപ്പോഴൊക്കെ യുഡിഎഫ്ദുര്‍ബലമാകുന്നുവോ അല്ലെങ്കില്‍ കുഴപ്പത്തിലാകുന്നുവോ അപ്പോഴൊക്കെ ജമാഅത്തെ ഇസ്ലാമിസഹായവുമായി വരുന്നുണ്ട്. മുമ്പ് ഈ പിന്തുണ രഹസ്യമായിട്ടായിരുന്നെങ്കില്‍, ഇപ്പോള്‍പരസ്യമായിട്ടാണ് എന്ന് മാത്രം എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.
Leave a Comment