3 വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊന്ന സംഭവം; അച്ഛന്റെ അടുത്തബന്ധുവിനെതിരെ പോക്‌സോ കേസ്

Published by
Brave India Desk

മൂന്നുവയസുകാരിയെ അമ്മ ചാലക്കുടി പുഴയിലെറിഞ്ഞു കൊന്ന സംഭവത്തിൽ കുട്ടിയുടെ പിതാവിന്റെ അടുത്തബന്ധു കസ്റ്റഡിയിൽ. ഇയാൾക്കെതിരെ പോക്‌സോ കുറ്റം ചുമത്തിയെന്നാണ് വിവരം. എറണാകുളം പുത്തൻകുരിശ് പോലീസാണ് പുതിയ കേസ് എടുത്തിരിക്കുന്നത്. പോസ്റ്റ്‌മോർട്ടത്തിൽ നിന്ന് ചില സൂചനകൾ ലഭിച്ചതിന് പിന്നാലെയാണ് കേസ്.

പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പൂര്‍ണമായ റിപ്പോര്‍ട്ട് വന്നിട്ടില്ല. പോസ്റ്റുമോര്‍ട്ടം നടത്തിയ ഫോറസന്‍സിക് ഡോക്ടര്‍മാര്‍ പ്രാഥമിക പരിശോധനയില്‍ കണ്ട സംശയങ്ങള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി പങ്കുവെച്ചിരുന്നു. വെള്ളത്തില്‍ മുങ്ങിയുള്ള മരണമാണ് കുട്ടിയുടേത്. എന്നാല്‍ കുട്ടിയുടെ ശരീരത്തില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് സംശയകരമായ പാടുകളും മറ്റും ഇവര്‍ കണ്ടെത്തിയത്.

Share
Leave a Comment

Recent News