Tuesday, July 15, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

നന്ദി തുർക്കീ നന്ദി!കെെ കൊടുത്ത് പാക് പ്രധാനമന്ത്രി;ചതിയന്മാരിൽ ആരാദ്യം തിരിഞ്ഞുകൊത്തുമെന്ന് സോഷ്യൽമീഡിയ

by Brave India Desk
May 26, 2025, 09:50 pm IST
in International
Share on FacebookTweetWhatsAppTelegram

ഇന്ത്യയുമായുള്ള ഏറ്റുമുട്ടലില്‍ തുര്‍ക്കിനല്‍കിയ  പിന്തുണയ്ക്ക് നന്ദി പറഞ്ഞ് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് എര്‍ദോഗനുമായി നടത്തിയ  കൂടിക്കാഴ്ച്ചയിലാണ് നന്ദി പ്രകടനം. ഇസ്താംബൂളില്‍വെച്ച് തന്റെ പ്രിയ സഹോദരന്‍ പ്രസിഡന്റ് റജബ് തയ്യിപ്പ് എര്‍ദോഗനെ കാണാന്‍ അവസരം ലഭിച്ചതായും പാക്-ഇന്ത്യ സംഘര്‍ഷത്തില്‍ പാകിസ്താന് നല്‍കിയ ദൃഢമായ പിന്തുണയ്ക്ക് അദ്ദേഹത്തിന് നന്ദി അറിയിക്കുന്നതായും ഷെഹ്ബാസ് ഷെരീഫ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചു. ആറ് ദിവസത്തെ നാല് രാജ്യങ്ങളിലെ പര്യടനത്തിന്റെ ഭാഗമായാണ് ഷെഹ്ബാസ് ഷെരീഫ് തുര്‍ക്കിയിലെത്തിയത്.

സാഹോദര്യത്തിന്റെയും സഹകരണത്തിന്റെയും ഈ അചഞ്ചലമായ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് തുടര്‍ന്നും ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള പ്രതിബദ്ധത തങ്ങള്‍ ഉറപ്പിച്ചതായും ഷെരീഫ് പോസ്റ്റിലൂടെ അറിയിച്ചു. ‘പാക്-തുര്‍ക്കി സൗഹൃദം നീണാള്‍ വാഴട്ടെ’ എന്നും ഷെഹബാസ് കൂട്ടിച്ചേര്‍ത്തു.

Stories you may like

ഒരു മതനേതാവിന്റെയും ഇടപെടലില്ല ; എല്ലാ ചർച്ചകളും സർക്കാർതലത്തിൽ ; പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും സൗദി എംബസിക്കും നന്ദി അറിയിച്ച് ആക്ഷൻ കൗൺസിൽ

നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെച്ചു ; സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ

പാക് പ്രധാനമന്ത്രിയുടെ പോസ്റ്റിനുള്ള മറുപടി പോസ്റ്റ് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനും പങ്കുവെച്ചിട്ടുണ്ട്. പാക് പൗരന്മാരോടുള്ള ഹൃദയം നിറഞ്ഞ സ്‌നേഹം  തന്റെ എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു. ഷെഹ്ബാസ് ഷെരീഫുമായുള്ള കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊട്ടിഉറപ്പിച്ചതായും എര്‍ഡോഗന്‍ അറിയിച്ചു.

തുര്‍ക്കിയുടെ നിർണായക സമയത്ത് ഇന്ത്യ നല്‍കിയ സഹായമായ ‘ഓപ്പറേഷന്‍ ദോസ്ത്’ മറന്നുകൊണ്ടാണ് ഓപ്പറേഷൻ സിന്ദൂരിന് ശേഷം ഇന്ത്യയെ ആക്രമിക്കാനായി പാകിസ്താന് ഡ്രോണുകളും മറ്റ് സഹായങ്ങളും നൽകിയത്. കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്ന ഏപ്രില്‍ 22-നാണ്  ‘പാക്-തുര്‍ക്കി നേതാക്കൾ അവസാനം കൂടിക്കാഴ്ച നടത്തിയിരുന്നത്

Tags: turkeypakistan
ShareTweetSendShare

Latest stories from this section

പഹൽഗാം ഭീകരാക്രമണം ആസൂത്രണം ചെയ്തത് ഐഎസ്‌ഐയും ലഷ്‌കറും ചേർന്ന്,നടപ്പാക്കിയത് വേറെയാരുമല്ല…

ബലൂചിസ്ഥാൻ ഒരിക്കലും പാകിസ്താന്റെ ഭാഗമാകില്ല,ഓപ്പറേഷൻ ബാം ഒരു തുടക്കം മാത്രം; ആവർത്തിച്ച് ബിഎൻഎം നേതാവ്

പാകിസ്താൻ-തുർക്കി ഭായ് ഭായ് ; ഇന്ത്യക്കെതിരെ ഒന്നിച്ചു നിന്ന് പോരാടും ; 900 മില്യൺ ഡോളറിന്റെ പ്രതിരോധ കരാർ ഒപ്പുവച്ചു

പാകിസ്താൻ പട്ടാള അട്ടിമറിയിലേക്ക് ,അസിം മുനീർ പ്രസിഡന്റാവും; വാർത്തകളോട് പ്രതികരിച്ച് പ്രധാനമന്ത്രി

Discussion about this post

Latest News

സൂപ്പർ ബോളറെ പുറത്താക്കാൻ ഒരുങ്ങി ഐപിഎൽ വമ്പന്മാർ, അവന്റെ വരവ് അതിന് സൂചന; വീഡിയോ വൈറൽ

ഒരു മതനേതാവിന്റെയും ഇടപെടലില്ല ; എല്ലാ ചർച്ചകളും സർക്കാർതലത്തിൽ ; പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും സൗദി എംബസിക്കും നന്ദി അറിയിച്ച് ആക്ഷൻ കൗൺസിൽ

സൂപ്പർതാരം ഉപയോഗിക്കുന്നത് കീപാഡ് ഫോൺ,എന്ത് സിമ്പിളെന്ന് ആരാധകർ; വിലയറിഞ്ഞാൽ കൗതുകം തീരും

നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെച്ചു ; സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ

തോൽവിയൊക്കെ സംഭവിക്കാം, പക്ഷെ ഈ കാര്യത്തിൽ ഇന്ത്യക്ക് കിട്ടിയത് വമ്പൻ തിരിച്ചടി; ലാഭം കിട്ടിയത് ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനും

ഇവിടെ ഒരു കിലോമീറ്റർ നടന്നാൽ തന്നെ പലതിനും വയ്യ, തനിക്ക് മാത്രം ഇതൊക്കെ എങ്ങനെ സാധിക്കുന്നു മനുഷ്യാ; ഞെട്ടിച്ച് ബെൻ സ്റ്റോക്സിന്റെ കണക്കുകൾ

സരോവരം ബയോപാർക്കിൽ 40 സിസിടിവികൾ, തകർന്ന ഇരിപ്പിടങ്ങളടക്കം നവീകരിക്കും; മുഖംമിനുക്കൽ അവസാനഘട്ടത്തിൽ

പഹൽഗാം ഭീകരാക്രമണം ആസൂത്രണം ചെയ്തത് ഐഎസ്‌ഐയും ലഷ്‌കറും ചേർന്ന്,നടപ്പാക്കിയത് വേറെയാരുമല്ല…

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies