ജിദ്ദ: ജിദ്ദ രാജ്യാന്തര വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർ 12 ഇനം സാധനങ്ങൾ കൊണ്ടുവരരുതെന്ന് മുന്നറിയിപ്പ്. സൗദി അറേബ്യയിൽ നിയമപരമോ സുരക്ഷാപരമോ ആയ ലംഘനങ്ങളായി കണക്കാക്കപ്പെടുന്ന നിരവധി വസ്തുക്കളാണ് നിരോധിത പട്ടികയിലുള്ളത്. എല്ലാത്തരം ലഹരി വസ്തുക്കളും മദ്യവും ഇതിൽ പ്രധാനമാണ്.
വിമാനത്താവളത്തിലെത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അധികൃതർ ഈ പട്ടിക പുറത്തിറക്കിയത്. നിയമവിരുദ്ധ കാര്യങ്ങൾക്കോ ചാരവൃത്തിക്കോ ഉപയോഗിക്കാവുന്ന ഇലക്ട്രിക്ഇലക്ട്രോണിക് ഉപകരണങ്ങൾ, പേനകൾ, കാമറ ഘടിപ്പിച്ച കണ്ണടകൾ എന്നിവയും നിരോധനമുള്ള വസ്തുക്കളുടെ പട്ടികയിലുണ്ട്.
സുഗന്ധങ്ങൾ അടങ്ങിയ ഇ-പൈപ്പുകൾ, പോക്കർ പോലുള്ള അപകടകരമായ ഗെയിമുകൾ, ചൂതാട്ടത്തിനുള്ള സാമഗ്രികൾ, ശക്തിയേറിയ ലേസറുകൾ, അസംസ്‌കൃത സ്വർണ്ണം പോലുള്ള വിലയേറിയ ലോഹങ്ങൾ, ലൈംഗിക വസ്തുക്കൾ, വ്യാജ കറൻസി, മാന്ത്രിക ഉപകരണങ്ങൾ, കച്ചവട ഉദ്ദേശത്തിൽ അളവിലധികമായി കൊണ്ടുവരുന്ന ഭക്ഷണം എന്നിവയും നിരോധനമുണ്ട്.
Discussion about this post