ഡല്‍ഹി: ചരക്ക് സേവന നികുതി, ഭരണഘടനാ ഭേദഗതി ബില്‍, പാപ്പര്‍ ബില്‍ എന്നിവ ഏപ്രില്‍ 20ന് തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തില്‍ പാസാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.
നടപ്പ് പാര്‍ലമെന്റ് സമ്മേളനത്തിനിടെ സുപ്രധാന ബില്ലുകള്‍ സഭ പാസാക്കിയിരുന്നു. മറ്റു രണ്ട് ബില്ലുകള്‍ രണ്ടാം ഘട്ട സമ്മേളനകാലത്ത് പാസാക്കാനാവുമെന്നാണ് കരുതുന്നത് ഡല്‍ഹിയില്‍ ഏഷ്യന്‍ മേഖല സംബന്ധിച്ച കോണ്‍ഫറന്‍സിനിടെ ജെയ്റ്റ്‌ലി പറഞ്ഞു.
ജി.എസ്.ടി ബില്‍ ലോക്‌സഭ പാസാക്കിയെങ്കിലും സര്‍ക്കാരിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ കുടുങ്ങിക്കിടക്കുകയാണ്. രാജ്യസഭയുടെ അനുമതി ലഭിച്ച ശേഷം 29 സംസ്ഥാനങ്ങളിലെ പകുതിയെങ്കിലും ഇത് സംബന്ധിച്ച നിയമനിര്‍മ്മാണം നടത്തണം. എങ്കില്‍ മാത്രമേ ഒക്ടോബര്‍ ഒന്നു മുതല്‍ നിയമത്തിന് പ്രാബല്യമുണ്ടാവുകയുള്ളൂ.
Discussion about this post