എംഡിഎംഎയുമായി യുവാവിനെ ഗാന്ധിനഗർ പോലീസ് പിടികൂടി. കോട്ടയം കൈപ്പുഴ പിള്ളക്കവല സ്വദേശി ഷൈൻ ഷാജി (26) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 38.91 ഗ്രം എംഡിഎംഎ പോലീസ് കണ്ടെടുത്തു. സ്കൂൾ വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് ഇയാൾ ലഹരിമരുന്ന് വിൽപ്പനയ്ക്കെത്തിച്ചത്.
സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന്റെ പ്രത്യേക നിർദേശാനുസരണമായിരുന്നു പരിശോധന.
നിരോധിത മയക്കുമരുന്ന് ഉൽപ്പന്നങ്ങൾ കൈവശം വച്ച് വിൽപ്പന നടത്തിയതുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്.
Discussion about this post