അവിശ്വാസികളെ കൊലപ്പെടുത്തുന്നത് താൻ ചെയ്ത പാപങ്ങൾക്ക് മോചനം നൽകാനുള്ള മാർഗമാണെന്ന് ഷാരൂഖ് സൈഫി വിശ്വിച്ചിരുന്നതായി എൻഐഎ. ഇതാണ് ട്രെയിൻ തീവെപ്പിലേക്ക് വഴിതെളിച്ചത്. 2023 ൽ കോഴിക്കോട് എലത്തൂർ ട്രെയിൻ തീവെപ്പ് കേസിസെ പ്രതിയാണ് ഷാരൂഖ് സൈഫി.
വിചാരണ ആരംഭിക്കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി എൻഐഎ കോടതിയിൽ പ്രതി കഴിഞ്ഞ മാസം സമർപ്പിച്ച ജാമ്യാപേക്ഷയ്ക്കുള്ള മറുപടിയായി എൻഐഎ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. പ്രതിയുടെ ഹർജി കോടതി തള്ളി
പ്രതിക്ക് തന്റെ ജീവിതശൈലിയിൽ പശ്ചാത്താപം തോന്നി, ഒരു യഥാർത്ഥ മുസ്ലീം ആകാൻ ആഗ്രഹിച്ചുവെന്നും എൻഐഎ പറഞ്ഞു. ഇതിനായി, തീവ്ര ഇസ്ലാമിക പ്രബോധകർ പ്രചരിപ്പിക്കുന്ന അക്രമാസക്തമായ ജിഹാദിനെക്കുറിച്ച് പഠിക്കാൻ ഓൺലൈനിൽ തിരഞ്ഞു. പാപങ്ങൾക്ക് മോചനം നേടാനുള്ള ഏറ്റവും ചെറിയ മാർഗമായി അവിശ്വാസികളെ കൊല്ലുകയാണെന്ന് പ്രതി തീരുമാനിച്ചു. തുടർന്നാണ് ട്രെയിനിന് തീവെക്കാൻ പദ്ധതിയിട്ടതെന്നും എൻഐഎ വ്യക്തമാക്കി.
സൈഫിയുടെ ഇമെയിൽ, സോഷ്യൽ മീഡിയ ഡാറ്റകളും എൻഐഎ ശേഖരിച്ചു. സാക്കിർ നായിക് പോലുള്ള തീവ്ര ഇസ്ലാമിക പ്രഭാഷകരെയും ഡോ. ഇസ്രാർ അഹമ്മദ്, താരിഖ് ജമിൽ, മുഫ്തി താരിഖ് മസൂദ്, തൈമൂർ അഹമ്മദ് തുടങ്ങിയ പാകിസ്താൻ ആസ്ഥാനമായുള്ള മതപ്രഭാഷകരെയും സ്ഥിരമായി പിന്തുടർന്നിരുന്നു.
Discussion about this post