ചരക്കുകപ്പലിന് തീപിടിച്ചു. കേരളതീരത്തിന് 120 കിലോമീറ്റർ അകലെയാണ് സംഭവം. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന കപ്പലിനാണ് തീപിടിച്ചത്. വാൻഹായ് 503 എന്ന സിംഗപ്പൂർ കപ്പലാണ് അപകടത്തിപ്പെട്ടത്.
ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങൾക്ക് സമീപമാണ് സംഭവം. രക്ഷാപ്രവർത്തനത്തിനായി കോസ്റ്റ് ഗാർഡിന്റെയും നേവിയുടേയും സംഘങ്ങൾ കപ്പലുകളിൽ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കപ്പലിൽ 40 ജീവനക്കാർ ഉള്ളതായാണ് വിവരം. ഇവരിൽ 18 പേർ കടലിൽ ചാടി. ഒട്ടേറെ കണ്ടെയ്നറുകൾ കടലിലേക്ക് പതിച്ചതായാണ് വിവരം. കപ്പലുകളും വിമാനങ്ങളും ഉൾപ്പെടെ രക്ഷാദൗത്യത്തിനായി പുറപ്പെട്ടിട്ടുണ്ട്.
Discussion about this post