റയ്പൂര്‍: പാക് ഹാക്കര്‍മാര്‍ റയ്പൂര്‍ എ.ഐ.ഐ.എം.എസിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു.പാക് സൈബര്‍ അറ്റാക്കേഴ്സിന്റെ പേരിലാണ് സന്ദേശം പ്രത്യക്ഷപ്പെട്ടത്.എ.ഐ.ഐ.എം.എസിന്റെ വെബ്സൈറ്റിന്റെ ഹോം പേജിലാണ് സന്ദേശം.ആമിര്‍ മുസാഫര്‍ എന്നയാളുടെ പേരിലാണ് സന്ദേശം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
‘കശ്മീരി ചീറ്റ വെബ്സൈറ്റ് മുദ്ര ചെയ്തിരിക്കുന്നു’, പാക് സൈബര്‍ അറ്റാക്കേഴ്സ്. തങ്ങളെ തോല്‍പ്പിക്കാനാവില്ലെന്നും ഹോം പേജില്‍ സന്ദേശമുണ്ട്.ഞായറാഴ്ച രാവിലെ മുതല്‍ വെബ്സൈറ്റ് പാക് ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തിരുന്നുവെന്നാണ് വിവരം. എന്നാല്‍ ഇന്നലെ വൈകുന്നേരമാണ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിയിക്കുന്നത്.
Discussion about this post