തിരുവനന്തപുരം: സ്‌നേഹത്തിനായാണ് പത്തോളം വിവാഹം കഴിച്ചതെന്ന് വിവാഹ തട്ടിപ്പ് കേസിൽ അറസ്റ്റിലായ രേഷ്മ. ഇക്കാര്യം ശരിവെക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പണമോ സ്വർണമോ ലക്ഷ്യമിട്ടല്ല രേഷ്മ വിവാഹത്തട്ടിപ്പുകൾ നടത്തിയതെന്നാണ് പ്രാഥമികനിഗമനം. വിവാഹം കഴിച്ചവരിൽനിന്ന് പണം തട്ടാനുള്ള ആസൂത്രിതമായ ശ്രമങ്ങളൊന്നും രേഷ്മ നടത്തിയിട്ടില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
സംസ്‌കൃത സർവകലാശാലയിൽനിന്ന് 2017-19 കാലഘട്ടത്തിൽ ബിരുദാനന്തര ബിരുദവും നേടിയിരുന്നു. 2014-ൽ പ്രണയിച്ചാണ് ആദ്യം വിവാഹം കഴിച്ചത്. എന്നാൽ, ഇയാൾ പിരിഞ്ഞുപോയി. പിന്നീട് പഠനം തുടർന്നു. 2022-ലാണ് സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട പാലക്കാട് സ്വദേശിയെ വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഇദ്ദേഹം വിദേശത്തേക്കു പോയി. ഇതിനു ശേഷം 2022-ൽത്തന്നെ വൈക്കം സ്വദേശിയെ വിവാഹം കഴിച്ചു. കാലടി സർവകലാശാലയിലെ തിരുവനന്തപുരം കേന്ദ്രത്തിൽ താത്കാലിക ജോലിക്കു വരുന്നതിനിടയിൽ ട്രെയിനിൽവെച്ചാണ് വൈക്കം സ്വദേശിയെ പരിചയപ്പെട്ടത്. തുടർന്ന് 2023-ലാണ് പാലക്കാട് സ്വദേശിയുടെ പരിചയക്കാരനായ കൊല്ലം സ്വദേശിയുമായുള്ള വിവാഹം. വിവാഹത്തിനു മുൻപുതന്നെ ഇവർ ഒരുമിച്ചു താമസിക്കുകയായിരുന്നു. ഇതിലാണ് ഒരു ആൺകുഞ്ഞ് ജനിച്ചത്.
എന്നാൽ, വിവാഹം കഴിഞ്ഞ് ഏഴാം മാസം പ്രസവിച്ചതോടെ കൊല്ലം സ്വദേശിയുടെ കുടുംബം പിതൃത്വത്തിൽ സംശയമാരോപിച്ച് പരാതിയുമായെത്തി. ഇതേസമയത്താണ് പാലക്കാട് സ്വദേശി വിദേശത്തുനിന്നു തിരിച്ചെത്തിയത്. ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ഇയാളും പോലീസിനെ സമീപിച്ചതോടെ രേഷ്മ പിടിയിലായി. തുടർന്ന് കോടതി ഇടപെട്ട് മഹിളാമന്ദിരത്തിലാക്കി. ഇവിടെനിന്നു തിരിച്ചിറങ്ങി അമ്മയ്ക്കും കൊല്ലം സ്വദേശിയായ ഭർത്താവിനുമൊപ്പം ബിഹാറിലേക്കു പോയി. അവിടെ അധ്യാപികയായി ജോലിചെയ്യുന്നതിനിടയിൽ ഭർത്താവ് പിണങ്ങി തിരികെപ്പോയി. ഇതിനു ശേഷം തിരിച്ചെത്തിയാണ് അടുത്ത വിവാഹപരമ്പരയ്ക്കു തുടക്കമിട്ടത്.
പലരും താലി മാത്രമാണ് വിവാഹത്തിനു കെട്ടിയത്. സ്വർണമാലപോലും ഉണ്ടായിരുന്നില്ല. വിവാഹം കഴിച്ചവരിൽനിന്ന് നിത്യച്ചെലവിനും യാത്രയ്ക്കുമുള്ള പണം മാത്രമാണ് രേഷ്മ വാങ്ങിയിരുന്നത്. ആഭരണങ്ങളെല്ലാം രേഷ്മയുടെ പക്കൽത്തന്നെയുണ്ടായിരുന്നു. ഭർതൃവീട്ടുകാരോടും നല്ല അടുപ്പമാണ് രേഷ്മയ്ക്കുണ്ടായിരുന്ന
ബാഗിൽ സൂക്ഷിച്ചിരുന്ന മുൻ വിവാഹങ്ങളുടെ രേഖകളാണ് രേഷ്മയെ കുടുക്കിയത്. പ്രതിശ്രുത വരനായ ആര്യനാട് പഞ്ചായത്ത് അംഗവും സുഹൃത്തായ മറ്റൊരു വാർഡ് അംഗവും ഭാര്യയും ചേർന്നാണ് രേഷ്മയുടെ വിവാഹ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.
Discussion about this post