രാജ്യത്തെ ഞെട്ടിച്ച് ആകാശദുരന്തം. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ന്ിന്നും പറന്നുയർന്ന എയർഇന്ത്യ വിമാനമാണ് തകർന്നുവീണത്. ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീം ലൈനർ വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരും ഉണ്ടായിരുന്നതായാണ് വിവരം. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കകമായിരുന്നു അപകടം. ഉച്ചയ്ക്ക് 1.17നാണ് വിമാനം അഹമ്മദാബാദിൽനിന്ന് ടേക് ഓഫ് ചെയ്തത്.
വിമാനദുരന്തത്തിൽ ഇതുവരെ 110 ലേറെ പേർ മരണപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. വിമാനത്തിലെ യാത്രക്കാരായി അമ്പതിലധികം യുകെ പൗരന്മാരും ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ജനവാസമേഖലയിലാണ് വിമാനം തകർന്നുവീണത്. മേഘാനി നഗറിലെ റെസിഡൻഷ്യൽ ഏരിയയിൽ ആണ് അപകടം ഉണ്ടായിരിക്കുന്നത്.
90 അംഗ എൻഡിആർഎഫ് സംഘം അഹമ്മദാബാദിലേക്ക് പുറപ്പെട്ടു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനത്തിനായി പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തിച്ചേർന്നിട്ടുണ്ട്. വിമാനത്തിന്റെ ഇന്ധന ടാങ്ക് പൂർണമായും നിറച്ചിരുന്നു.
വിമാനത്തിൽ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാരും പരിചയ സമ്പന്നരായവരാണെന്നാണ് റിപ്പോർട്ടുകൾ. ക്യാപ്റ്റൻ സുമിത് സബർവാൾ 8200 മണിക്കൂർ വിമാനം പറത്തി പരിചയമുള്ള ആൾ. ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദർ 1100 മണിക്കൂർ വിമാനം പറത്തിയ പരിചയമുള്ള ആൾ.
Discussion about this post