ന്യൂഡൽഹി : ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചു മരിച്ചത് 11 പേരാണ്. ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ നടന്നത് കേരളത്തിലാണ്. 24 മണിക്കൂറിനിടെ 7 പേരാണ് കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചത്. അഞ്ച് പുരുഷൻമാരും രണ്ട് സ്ത്രീകളുമാണ് കേരളത്തില്‍ മരിച്ചത്. ഇവരെല്ലാം തന്നെ മറ്റ് രോഗങ്ങൾ മൂലം ബുദ്ധിമുട്ട് അനുഭവിച്ചിരുന്നവരായിരുന്നു. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ ഓരോ കോവിഡ് മരണം വീതം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
കേരളത്തിൽ കോവിഡ് കേസുകളിൽ നേരിയ കുറവ് വന്നിട്ടുണ്ട്. നിലവിൽ 1920 സജീവ കോവിഡ് കേസുകളാണ് കേരളത്തിലുള്ളത്. ഇന്ത്യയിൽ നിലവില്‍ ആകെ 7264 കൊവിഡ് രോഗബാധിതരാണ് ഉള്ളത്. മരിച്ചവരിൽ കേരളത്തിൽ നിന്നുള്ള 33 വയസ്സുള്ള ഒരാളും ഉൾപ്പെടുന്നു. മറ്റുള്ളവർ ശ്വാസകോശ സംബന്ധമായ അസുഖങ്ങളും വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളും ഉള്ള പ്രായമായവരുമാണ്.
കോവിഡ് കേസുകളുടെ എണ്ണം അടുത്തിടെ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ജാഗ്രതയും തയ്യാറെടുപ്പും വർദ്ധിപ്പിക്കാൻ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. മാസ്‌ക് ധരിക്കുക, കൈകളുടെ ശുചിത്വം പാലിക്കുക, തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ജാഗ്രത നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
Discussion about this post