കേരളക്കര ഉറ്റുനോക്കവേ, നിലമ്പൂരിൽ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴു മുതൽ വൈകിട്ട് ആറുവരെയാണ് പോളിംഗ്. 263 പോളിങ് ബൂത്തിലായി 2,32,381 വോട്ടർമാരാണ് വിധിയെഴുതുക.
വോട്ടർമാരിൽ 1,13,613 പുരുഷന്മാരും 1,18,760 വനിതകളും എട്ട് ട്രാൻസ് ജെൻഡർമാരുമുണ്ട്. 7787 പേർ പുതിയ വോട്ടർമാരാണ്. ആദിവാസി മേഖലകൾ മാത്രം ഉൾപ്പെടുന്ന, വനത്തിനുള്ളിൽ മൂന്ന്ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. 7 മേഖലകളിലായി 11 പ്രശ്‌ന സാധ്യതാ ബൂത്തുകളുണ്ട്. വനത്തിനുള്ള മൂന്ന് ബൂത്തുകൾ ഉൾപ്പെടെ 14 ക്രിട്ടിക്കൽ ബൂത്തുകളിൽ വൻ സുരക്ഷാസംവിധാനമൊരുക്കിയിട്ടുണ്ട്.
ആദ്യ രണ്ടു മണിക്കൂറിൽ 13.15 ശതമാനം പോളിങ് രേഖപ്പെടുത്തി. രാവിലെ ഏഴിന് പോളിങ്തുടങ്ങിയതു മുതൽ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ്. നേരിയ മഴമണ്ഡലത്തിലുണ്ടെങ്കിലും അതൊന്നും വോട്ടർമാരെ ബാധിച്ചിട്ടില്ല.
നേരത്തെ ആറ് മണിയോടെ വിവിധ ബൂത്തുകളിൽ മോക്ക് പോൾ നടന്നിരുന്നു. എല്ലാമണ്ഡലങ്ങളിലെയും വോട്ടെടുപ്പ് വെബ്കാസ്റ്റിംഗ് നടത്തും. 23നാണ് വോട്ടെണ്ണൽ. എൻഡിഎസ്ഥാനാർത്ഥിയായി അഡ്വ.മോഹൻ ജോർജ് , സ്വതന്ത്ര സ്ഥാനാർത്ഥിയായി പി വി അൻവർ, യുഡിഎഫിനായി ആര്യാടൻ ഷൗക്കത്ത്, ഇടതു മുന്നണിയ്ക്കായി സ്ഥാനാർത്ഥി എം സ്വരാജ്, എന്നിവരാണ് പ്രധാനമായും മത്സരരംഗത്തുള്ളത്.
Discussion about this post