അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്ഷണം നിരസിച്ച കാര്യം സ്ഥിരീകരിച്ച് പ്രധാനമന്ത്രിനരേന്ദ്ര മോദി. ജി7 ഉച്ചകോടിക്ക് കാനഡയിലെത്തിയപ്പോഴാണ് ട്രംപിന്റെ ക്ഷണമുണ്ടായതെന്നുംതനിക്ക് അതിനേക്കാള്‍ പ്രധാനമായിരുന്നു ദൈവത്തിന്റെ നാട്ടിലേക്കുള്ള യാത്രയെന്നും മോദി വെളിപ്പെടുത്തി. പുരിയിലെ ജഗന്നാഥ ക്ഷേത്രത്തെ പരാമർശിച്ചുകൊണ്ടായിരുന്നു മോദിയുടെപ്രസംഗം.
രണ്ട് ദിവസം മുമ്പ് ഞാന്‍ ജി7 ഉച്ചകോടിക്കായി കാനഡയിലെത്തിയിരുന്നു. ആ സമയത്ത്, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നെ വിളിച്ച് വളരെ നിര്‍ബന്ധത്തോടെ ക്ഷണിച്ചു. ഞാന്‍ അമേരിക്കന്‍ പ്രസിഡന്റിനോട് പറഞ്ഞു, ക്ഷണിച്ചതിന് നന്ദി, പക്ഷെ എനിക്ക് മഹാപ്രഭുവിന്റെഭൂമിയിലേക്ക് പോകേണ്ടത് പ്രധാനമാണ്. അതുകൊണ്ട് ഞാന്‍ അദ്ദേഹത്തിന്റെ ക്ഷണം വിനയപൂര്‍വ്വംനിരസിച്ചു. നിങ്ങള്‍ നല്‍കുന്ന സ്‌നേഹമാണ് എന്നെ ഇങ്ങോട്ടേക്കാകര്‍ഷിച്ചത് എന്നാണ്പ്രധാനമന്ത്രിയുടെ വാക്കുകൾ.
പാക് സൈനിക മേധാവി അസിം മുനീറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയുംഒരുമിച്ചിരുത്താനുള്ള നീക്കം ട്രംപ് നടത്തിയിരുന്നു. ഇതാണ് മോദി തന്ത്രപരമായി ഒഴിവാക്കിയത്.
Discussion about this post