ആണവായുധങ്ങളുമായി ലോകത്തെ മുൾമുനയിൽ നിർത്താൻ ശ്രമിക്കുന്ന ഇറാന്റെ മൂന്ന് ആണവകേന്ദ്രങ്ങളാണ് അമേരിക്ക കഴിഞ്ഞ ദിവസം തകർത്തത്. അത്യാധുനിക യുദ്ധവിമാനങ്ങളായ ബി2 സ്പിരിറ്റ് ബോംബറുകൾ ഉപയോഗിച്ചാണ് ഇവ തകർത്തത്. ഇതിന്
ഇതിനിടെ ചൈനയിലെ ഒരു എയർസ്ട്രിപ്പിൽ യുഎസിന്റെ ബി2 യുദ്ധവിമാനത്തിന് സമാനമായ ഒന്ന് പ്രത്യക്ഷപ്പെട്ടത് ചർച്ചയാവുകയാണ്. ബി 2വിന്റേതിന് സമാനമായ രൂപവും സ്‌കെയിലുമുള്ള യുദ്ധവിമാനം ചൈനയുടെ കോപ്പിയടിയായിരുന്നു. 52 അടിയുള്ള ചിറകും വാലില്ലാത്ത ഡിസൈനും വവ്വാലിന്റേതുപോലുള്ള നിഴലും ഉള്ള ഈ വിമാനം അമേരിക്കയുടെ ബി 2വിന് സമാനമാണെന്നാണ് റിപ്പോർട്ടുകൾ. പെന്റഗണിന്റെ അതീവ രഹസ്യങ്ങൾ പോലും സ്വന്തമായിരുന്ന ഒരു ഇന്ത്യ- അമേരിക്കൻ വംശജനായ എഞ്ചിനീയറാണ് ഈ കോപ്പിയടിക്ക് സഹായിച്ചത്.
അമേരിക്കയിലെ വിർജീനിയ ആസ്ഥാനമായുള്ള എയറോസ്പേസ്, ഡിഫൻസ് ടെക്നോളജി കമ്പനിയായ നോർത്രോപ്പ് ഗ്രൂമാൻ കോർപ്പറേഷനിലെ സാങ്കേതിക വിദഗ്ദ്ധനായിരുന്നു നോഷിർ. 20 വർഷങ്ങൾക്കുമുൻപ് ബോംബറിന്റെ അതീവ രഹസ്യങ്ങൾ ചൈനയ്ക്ക് കൈമാറിയതിന് യുഎസിന്റെ എഫ് ബി ഐ ഏജന്റുകൾ നോഷിറിനെ അറസ്റ്റ് ചെയ്തു. നോർത്രോപ്പിൽ ‘ബ്‌ളൂബെറി മിൽക്ക്ഷേക്ക്’ എന്നറിയപ്പെട്ടിരുന്ന നോഷിർ വെറുമൊരു എഞ്ചിനീയറായിരുന്നില്ല, മറിച്ച് ബി 2വിന്റെ കണ്ടുപിടിത്തക്കാരിൽ ഒരാൾ കൂടിയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യുന്നതിന് മുന്നോടിയായി നടത്തിയ റെയ്ഡിനിടെ നോഷിറിന്റെ വീട്ടിൽ നിന്ന് നൂറുകണക്കിന് രേഖകളിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന സ്റ്റെൽത്ത് നോസിലുകളുടെ വിശദമായ സ്‌കീമാറ്റിക്‌സ്, ചൈനീസ് ഗവൺമെന്റ് ഉദ്യോഗസ്ഥരുമായി അദ്ദേഹത്തെ ബന്ധിപ്പിക്കുന്ന ഇമെയിൽ രേഖകൾ എന്നിവ കണ്ടെത്തി. ചൈനയുടെ സൈനിക-വ്യാവസായിക ശൃംഖലയുടെ പ്രധാന കേന്ദ്രങ്ങളായ ചെംഗ്ഡുവിലേക്കും ഷെൻഷെനിലേക്കും നോഷിർ നിരവധി രഹസ്യ യാത്രകൾ നടത്തിയിരുന്നു. റഡാറിൽ നിന്നും ഇൻഫ്രാറെഡ് സെൻസറുകളിൽ നിന്നും ക്രൂയിസ് മിസൈലുകൾ എങ്ങനെ അപ്രത്യക്ഷമാക്കാമെന്ന് വിശദീകരിക്കുന്ന പവർപോയിന്റുകൾ ചൈനീസ് ഉദ്യോഗസ്ഥർക്ക് ഇവിടെവച്ച് നോഷിർ അവതരിപ്പിച്ചു. പകരമായി, ഓഫ്ഷോർ അക്കൗണ്ടുകളിലൂടെയും സ്വിസ് ബാങ്കുകളിലൂടെയും 110,000 ഡോളറിലധികം പ്രതിഫലമാണ് നോഷിറിന് ലഭിച്ചത്.
നിലവിൽ ഫ്‌ളോറൻസിലെ തടവറയിൽ 32 വർഷമായി ജയിൽവാസം അനുഭവിക്കുകയാണ് നോഷിർ. താൻ ചാരവൃത്തി ചെയ്തതെന്നും രാജ്യദ്രോഹക്കുറ്റം ചെയ്‌തെന്നും നോഷിർ കുറ്റസമ്മതം നടത്തിയിരുന്നു.
1944ൽ ബോംബെയിലെ ഒരു പാഴ്‌സി കുടുംബത്തിൽ ജനിച്ച നോഷിർ ഗൊവാഡിയ ഒരു പ്രതിഭയായിരുന്നു. 19-ാം വയസ്സിൽ അദ്ദേഹം അമേരിക്കയിലേക്ക് കുടിയേറി എയറോനോട്ടിക്‌സിൽ ബിരുദം നേടി. 1970-ഓടെ അദ്ദേഹം നോർത്ത്റോപ്പിൽ ‘ബ്ലൂബെറി മിൽക്ക് ഷേക്ക്’ എന്ന ക്ലാസിഫൈഡ് സ്റ്റെൽത്ത് പ്രോഗ്രാമിൽ ജോലി ചെയ്തു.വർഷങ്ങളോളം, റഡാറിനെയും താപ സിഗ്‌നേച്ചറുകളെയും കൺട്രോൾ ചെയ്യുന്ന ഒരു നോസൽ രൂപകൽപ്പന ചെയ്തുകൊണ്ട്, അദ്ദേഹം b2 ന്റെ പ്രൊപ്പൽഷനിനെ കൂടുതൽ മെച്ചപ്പെടുത്തി.










Discussion about this post