ഓപ്പറേഷൻ സിന്ദൂരിനിടെ സിന്ദൂരിനിടെ പാക് അധിനിവേശ കശ്മീരിലെ (പിഒകെ) രണ്ട് പ്രധാന ഭീകര പരിശീലന ക്യാമ്പുകൾക്കെതിരെ ഇന്ത്യ നടത്തിയ കൃത്യതയാർന്ന ആക്രമണങ്ങളുടെ പുതിയ ഉയർന്ന റെസല്യൂഷൻ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്.
കശ്മീരിലെ തങ്ധറിൽ നിന്ന് 36 കിലോമീറ്റർ പടിഞ്ഞാറുള്ള മുസാഫറാബാദിലെ സയ്യിദ്ന ബിലാൽ ക്യാമ്പ്, ജമ്മുവിലെ രജൗരിക്ക് 40 കിലോമീറ്റർ പടിഞ്ഞാറുള്ള കോട്ലി ഗുൽപൂർ ക്യാമ്പ് എന്നീ രണ്ട് ക്യാമ്പുകളുടേതാണ് ചിത്രങ്ങൾ. മെയ് 7 ന് പുലർച്ചെയാണ് രണ്ടും ആക്രമിക്കപ്പെട്ടത്. ഏപ്രിൽ 22 ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 സാധാരണക്കാർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇന്ത്യ പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഒന്നിലധികം തീവ്രവാദ അടിസ്ഥാന സൗകര്യ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
2000 മാർച്ചിൽ 36 സിഖുകാർ കൊല്ലപ്പെട്ട ഛത്തിസിങ്പോറ കൂട്ടക്കൊലയ്ക്ക് ശേഷം ജമ്മു കശ്മീരിലുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു ഇത്.
സയ്യിദ്ന ബിലാൽ
പാക് അധിനിവേശ കശ്മീരിന്റെ തലസ്ഥാനമായ മുസാഫറാബാദിലെ സയ്യിദ്ന ബിലാൽ ക്യാമ്പ്, ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ള തീവ്രവാദികളുടെ ഒരു പ്രധാന താവളമായിരുന്നു. ആയുധങ്ങൾ കൈകാര്യം ചെയ്യൽ, കാട്ടിൽ അതിജീവനം, സ്ഫോടകവസ്തുക്കൾ, ആയുധങ്ങൾ എന്നിവയിൽ തീവ്രവാദികളെ പരിശീലിപ്പിക്കുന്നതിനും ഈ ക്യാമ്പ് സഹായിച്ചു.
ആക്രമണത്തിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ, പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന ഒരു കൂട്ടം കെട്ടിടങ്ങൾ (81 ഃ 92 അടി) ഡ്രോൺ ആക്രമണത്തിൽ തകർന്നതായി കാണിക്കുന്നു. പ്രദേശത്ത് യാതൊരു നാശനഷ്ടവുമില്ല.
കോട്ലിയിലെയും മുസഫറാബാദിലെയും ഭീകര ക്യാമ്പുകളിൽ യാതൊരു നാശനഷ്ടവുമില്ലാതെ നടത്തിയ കൃത്യതയുള്ള ആക്രമണങ്ങളുടെ ഈ ചിത്രങ്ങൾ ഇന്ത്യയുടെ കഴിവിന്റെ വ്യക്തമായ പ്രകടനമാണ്,” കശ്മീർ താഴ്വരയിലെ സൈനിക പ്രവർത്തനങ്ങൾക്ക് ഉത്തരവാദിയായ ശ്രീനഗർ ആസ്ഥാനമായുള്ള 15 കോർപ്‌സിന്റെ കമാൻഡറായിരുന്ന ലെഫ്റ്റനന്റ് ജനറൽ സതീഷ് ദുവ (റിട്ടയേർഡ്) പറഞ്ഞു.









Discussion about this post