വർത്തമാനകാലം എത്ര സുന്ദരമാണെങ്കിലും ഭാവിയും ഭൂതകാലവും അറിയാൻ മനുഷ്യന് എന്നും താത്പര്യമാണ്. അതുകൊണ്ട് തന്നെ ഭാവി പ്രവചിക്കുന്നവർക്ക് ലോകത്ത് നല്ല മതിപ്പാണ്. അവർ പ്രവചിച്ച എന്തെങ്കിലും കാര്യം അചുപോലെ സംഭവിച്ചാൽ പിന്നെ ജനകീയനായി. പ്രശസ്ത ബൾഗേറിയൻ പ്രവാചക ബാബ വംഗയോട് ഉപമിക്കപ്പെടുന്ന ജപ്പാനിൽ നിന്നുള്ള മറ്റൊരു പ്രവാചക നടത്തിയ പ്രവചനങ്ങളാണ് ചർച്ചയാവുന്നത്. കോമിക് കലാകാരിയും പ്രവാചകയുമായ റിയോ തത്സുകിയാണ് കൃത്യമായ പ്രവചനങ്ങളുടെ പേരിൽ പ്രശസ്തയായിരിക്കുന്നത്.
‘പുതിയ ബാബ വംഗ’ എന്നറിയപ്പെടുന്ന തത്സുകി, ഫ്രെഡി മെർക്കുറിയുടെയും രാജകുമാരി ഡയാനയുടെയും മരണം, 2011 ലെ കോബി ഭൂകമ്പം, കോവിഡ്-19 പാൻഡെമിക് തുടങ്ങിയ സംഭവങ്ങൾ മുമ്പ് പ്രവചിച്ചിട്ടുണ്ട്. 2011ലെ ഭൂകമ്പവും അതേതുടർന്നുണ്ടായ സുനാമിയും ഇവരുടെ കൃതിയുടെ കവർ പേജിൽ തന്നെയാണ് രേഖപ്പെടുത്തിയിന്നത്.അതിൽ പറയുന്ന ദിവസം തന്നെയാണ് അതിൽ വിശദീകരിച്ചതുപോലെ ദുരന്തമുണ്ടായത്.
ദി ഫ്യൂച്ചർ ആസ് ഐ സീ ഇറ്റ്’ (1999) എന്ന തന്റെ പുസ്തകത്തിൽ, 2020 ഏപ്രിലിൽ അജ്ഞാതമായ ഒരു വൈറസ് അതിന്റെ ഉച്ചസ്ഥായിയിലെത്തുമെന്ന് അവർ പ്രവചിച്ചു. പിന്നീട് അത് അപ്രത്യക്ഷമാവുകയും ഒരു ദശാബ്ദത്തിനുശേഷം വീണ്ടും വരികയും ചെയ്യുമെന്നും പ്രവചനമുണ്ട്. 2030-ൽ കൂടുതൽ വിനാശകരമായ മറ്റൊരു വൈറസ് ഉണ്ടാകുമെന്ന് അവർ ഇപ്പോൾ പ്രവചിക്കുന്നു, അത് നിരവധി മരണങ്ങൾക്ക് കാരണമാകും.
2025 ജൂലൈയിൽ ജപ്പാനിൽ ഒരു വലിയ ഭൂകമ്പം ഉണ്ടാകുമെന്നും തത്സുകി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജൂലൈ അഞ്ചിന് പുലർച്ചെ 4.18ന് വലിയൊരു പ്രകൃതി ദുരന്തം സംഭവിക്കുമെന്നാണ് റിയൊ തത്സുകിയുടെ പ്രവചനം.ഇതോടെ ജപ്പാൻ, ഹോങ്കോങ്, തായ്വാൻ തുടങ്ങി ജപ്പാനും ചൈനയ്ക്കുമിടയിലുള്ള യാത്രകൾ ആളുകൾ ഒഴിവാക്കി. അന്നേദിവസം ബുക്ക് ചെയ്തിരുന്ന പല യാത്രകളും റദ്ദാക്കി. ഇതോടെ ഇരുരാജ്യങ്ങളിലെയും വിനോദസഞ്ചാര മേഖലയെ പുതിയ പ്രവചനം ബാധിച്ചിട്ടുണ്ട്.
ഇതിനിടെ അഞ്ഞൂറോളം ചെറു ഭൂചലനങ്ങൾ ടൊകാര ദ്വീപിനെ പിടിച്ചു കുലുക്കിയ വാർത്തകളാണ് പുറത്തുവരുന്നത്.ശനിയാഴ്ച മുതലിങ്ങോട്ട് മാത്രമാണ് 500 ലേറെ ഭൂചലനങ്ങൾ ടൊകാരയിൽ അനുഭവപ്പെട്ടത്. തെക്കുപടിഞ്ഞാറ് ജപ്പാനിലെ കഗോഷിമ ദ്വീപസമൂഹത്തിലുള്ള ദ്വീപാണ് ടൊകാര. ഭൂചലനത്തിൽ സാരമായ നാശനഷ്ടങ്ങൾ ദ്വിപീലുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്.റിക്ടർ സ്‌കെയിലിൽ 6 തീവ്രതയുള്ള ഭൂചലനമാണ് ഉണ്ടായതെന്നാണ് അധികൃതർ പറയുന്നത്. പിന്നെ തുടരെ തുടരെ ഭൂചലനങ്ങൾ ഉണ്ടായി
Discussion about this post