കൊൽക്കത്തിൽ ലോകോളേജിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതികൾ അതിക്രമം നടത്തുന്നതിന് മുമ്പ് തനിക്ക് പാനിക് അറ്റാക്ക് സംഭവിച്ചെന്നും ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയപ്പോൾ ഇൻഹേലർ നൽകിയതിന് ശേഷം ബലാത്സംഗം ചെയ്തെന്നും പെൺകുട്ടി മൊഴി നൽകി.
കേസിലെ പ്രധാന പ്രതിയായ മനോജ് മിശ്രയാണ് മറ്റു പ്രതികളോട് ഇൻഹേലർ എടുത്തു കൊണ്ടുവരാൻ ആവശ്യപ്പെട്ടത്.ഇൻഹേലർ നൽകി ശ്വാസം പൂർവസ്ഥിതിയിൽ ആയപ്പോൾ ക്യാമ്പസിലെ സുരക്ഷാ ഗാർഡിന്റെ മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി അതിക്രമം നടത്തുകയായിരുന്നെന്നും പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു. വിവാഹാഭ്യർഥന നിരസിച്ചതും മിശ്രയുടെ ലൈംഗിക താൽപ്പര്യങ്ങൾ നിരസിച്ചതുമാണ് അതിക്രമത്തിന് പിന്നിലെന്നും മൊഴിയുണ്ട്.
വഴങ്ങിയില്ലെങ്കിൽ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി, പ്രതികൾ ലൈംഗികാതിക്രമം തുടർന്നു.
Discussion about this post