വിദേശത്തൊരു ജോലിയും നല്ലൊരു ജീവിതവും സ്വപ്‌നം കാണുന്നവർക്ക് ആദ്യം മുന്നിൽ തെളിയുന്നത് ഗൾഫ് നാടുകളായിരിക്കും. അംബരചുംബികളായ കെട്ടിടങ്ങളും സുഖസൗകര്യങ്ങളും കാണിച്ച് ഗൾഫ് രാജ്യങ്ങൾ നമ്മളെ പ്രലോഭിപ്പിക്കും. അങ്ങനെ ഗൾഫ് ലക്ഷ്യമിട്ട് കടൽ കടന്നവരും ജീവിതം കരുപിടിപ്പിച്ചവരും അനവധി.
ഇപ്പോഴിതാ എന്നാൽ നഗരത്തിന്റെ തിളക്കങ്ങൾക്കപ്പുറം ലോകത്തെയാകെ ആശങ്കയിലാക്കുന്ന കറുത്തമുഖം ദുബായ്ക്കുണ്ട്, ‘പോർട്ട-പോട്ടി’ എന്ന പേരിൽ അറിയപ്പെടുന്ന രഹസ്യ ഒത്തുകൂടലുകൾ. ദുബായിലെ പോർട്ട-പോട്ടി പാർട്ടികൾ സ്വകാര്യ പരിപാടികളാണ്, അവിടെ യുവതികൾ, പലപ്പോഴും മോഡലുകൾ, അഭിനേതാക്കൾ എന്നിവരെ ആഡംബര സമ്മാനങ്ങൾ, പഞ്ചനക്ഷത്ര ഹോട്ടൽ താമസങ്ങൾ, ഡിസൈനർ ബാഗുകൾ, ആഭരണങ്ങൾ എന്നിവ വാഗ്ദാനം ചെയ്ത് ആകർഷിക്കുന്നു.ഇവർക്ക് വലിയ തുകയും പ്രതിഫലമായി നൽകുന്നു.
എന്നാൽ ആരെയും ഞെട്ടിക്കുന്ന ലൈംഗിക വൈകൃതങ്ങളാണ് ഇത്തരം പാർട്ടികളിൽ നടക്കുന്നത്. മനുഷ്യ ശരീരദ്രവങ്ങളുടെ വിസർജ്ജനം എന്നാണ് പോർട്ട പോട്ടി എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.’യുവതികളെ ചാട്ടവാറുകൊണ്ട് അടിക്കുന്നു, ശരീരത്ത് തുപ്പുന്നു, മലമൂത്ര വിസർജ്ജനം നടത്തുന്നു, കഴുത്തുഞെരിക്കുന്നു’- ഇത്തരം പാർട്ടിയിൽ പങ്കെടുത്ത ഒരാളുടെ അനുഭവം സമൂഹമാദ്ധ്യമ ഉപഭോക്താവ് പങ്കുവച്ചു. ഒരു യുവതിയുടെ സ്വകാര്യ ഭാഗത്ത് മെഷീൻ ഗൺ കടത്തുകയും കൈകാലുകൾ ഒടിക്കുകയും ചെയ്തതായും ഇയാൾ കുറിച്ചു. നിർബന്ധിതമായി പാർട്ടികളിൽ പങ്കെടുക്കുന്ന സ്ത്രീകൾക്ക് മേൽ കേസ് ചുമത്തപ്പെടാം, പ്രത്യേകിച്ച് വിവാഹിതരായ പുരുഷന്മാർ അവിടെ ഉണ്ടെങ്കിൽ, വ്യഭിചാരക്കുറ്റം ചുമത്തപ്പെടുമെന്നാണ് വിവരം.
അടുത്തിടെ പോർട്ട പോട്ടി പാർട്ടിയിൽ പങ്കെടുത്ത ഒരു യുക്രെയിനിയൻ മോഡലിനെ മരിച്ച നിലയിൽ കണ്ടെത്തിയത് വലിയ വിവാദമായിരുന്നു. മോഡലിംഗ് ഏജന്റുമാർ എന്ന നിലയിലാണ് രണ്ടുപേർ മറിയ കൊവൽചുക് എന്ന 20 കാരിയായ മോഡലിനെ സമീപിച്ചത്. തായ്ലൻഡിലേയ്ക്കായിരുന്നു ക്ഷണം. എന്നാൽ പത്ത് ദിവസത്തിനുശേഷം മാരകമായ പരിക്കുകളുമായി മറിയയുടെ മൃതദേഹം റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
Discussion about this post