പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആദരിക്കാനായി ലഭിക്കുന്ന ഒരവസരവും പാഴാക്കാതെ ലോകരാജ്യങ്ങൾ. 25 വിദേശരാജ്യങ്ങളുടെ പരമോന്നത ബഹുമതികളാണ് പ്രധാനമന്ത്രി പദവിയിലെത്തിയതിന് ശേഷം നരേന്ദ്രമോദിയെ തേടിയെത്തിയത്. ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിദേശബഹുമതികൾ സ്വന്തമാക്കിയ പ്രധാനമന്ത്രി എന്ന റെക്കോർഡും നരേന്ദ്രമോദിക്ക് സ്വന്തമായി.
കഴിഞ്ഞ ദിവസം വിദേശസന്ദർശനത്തിന്റെ ഭാഗമായി ഘാന സർക്കാർ രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ദി ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന ബഹുമതി ലഭിച്ചതോടെയാണ് മോദി പട്ടികയിൽ ഒന്നാമനായത്.
ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് മക്കാരിയോസ് 3-സൈപ്രസ്.ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ആൻഡ് കീ ഓഫ് ദി ഇന്ത്യൻ ഓഷ്യൻ-മൗറീഷ്യസ്. ഓർഡർ മുബാറക് അലി കബീർ-കുവൈത്ത്. ഓർഡർ ഓഫ് ഓണർ-ഗ്രീസ് -ഓർഡർ ഓഫ് സെന്റ് ആൻഡ്രൂ ദി അപ്പോസ്തലൻ-റഷ്യ ഗ്രാൻഡ് -ക്രോസ് ഓഫ് ദി ലെജിയൻ ഓഫ് മെറിറ്റ്-യുഎസ്എ. ഓർഡർ ഓഫ് ദി സായിദ് അവാർഡ്-യുഎഇ.ഗ്രാൻഡ് കോളർ ഓഫ് ദി സ്റ്റേറ്റ് ഓഫ് പലസ്തീൻ-പലസ്തീൻ.സ്റ്റേറ്റ് ഓർഡർ ഓഫ് ഗാസി അമീർ അമാനുല്ല ഖാൻ-അഫ്ഗാനിസ്ഥാൻ. ഓർഡർ ഓഫ് കിങ് അബ്ദുൽ അസീസ് സൗദി അറേബ്യ തുടങ്ങിയവയാണ് നരേന്ദ്രമോദിക്ക് ലഭിച്ചിട്ടുള്ള മറ്റ് പരമോന്നത ബഹുമതികൾ.
Discussion about this post