ഡല്‍ഹി:വിഎസ് അച്യുതാനന്ദന് കേന്ദ്ര നേതൃത്വം ഒരു ഉറപ്പും നല്‍കിയിട്ടില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള.മുഖ്യമന്ത്രി ആരാണെന്ന് തീരുമാനിക്കുക മുന്നണി ജയിച്ച ശേഷമാകും. പാര്‍ട്ടിയുടെ പരമ്പരാഗതി നടപടികളില്‍ ഇത്തവണയും മാറ്റം വരുത്തിയിട്ടില്ല. മറ്റുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും എസ്ആര്‍പി ഒരു സ്വകാര്യചാനലിന് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു.
അതേസമയം ജയിച്ചാല്‍ തുടക്കത്തില്‍ കുറച്ച് കാലം മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പ് നല്‍കിയതായി വാര്‍ത്തകളുണ്ടായിരുന്നു. സീതാറാം യെച്ചൂരി വിഎസിന് ചില ഉറപ്പുകള്‍ നല്‍കിയതായും സൂചനകളുണ്ട്. ഇതെല്ലാം നിഷേധിച്ചു കൊണ്ടാണ് എസ്ആര്‍പിയുടെ വെളിപ്പെടുത്തല്‍. സിപിഎമ്മിനകത്ത് ഇക്കാര്യത്തില്‍ ഭിന്നതയുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് എസ്ആര്പിയുടെ പ്രതികരണം.
Discussion about this post