തൃശൂര്‍:കെപിഎസി ലളിതയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ വടക്കാഞ്ചേരിയില്‍ പോസ്റ്ററുകള്‍. താരപ്പൊലിമയുള്ളവരല്ല, മണ്ണിന്റെ മണമുള്ളവര്‍ സ്ഥാനാര്‍ഥിയാകണം,മുകളില്‍ നിന്ന് കെട്ടിയിറക്കിയ താരത്തെ വേണ്ട എന്നാണ് പോസ്റററില്‍ പറയുന്നത്.
സ്ഥാനാര്‍ത്ഥിത്വത്തില്‍ കെപിഎസ്സി ലളിത സന്തോഷം അറിയിച്ചിരുന്നു.നിലവില്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണനാണ് വടക്കാഞ്ചേരി എംഎല്‍എ.എല്‍ഡിഎഫിന്റെ പേരിലാണ് പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥിയായി തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ നിന്നാണ് ലളിത ജനവിധി തേടുന്നത്.
Discussion about this post