തിരുവനന്തപുരം : കേരള, കണ്ണൂർ സർവ്വകലാശാലകളിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെയാണ് എസ്എഫ്ഐയുടെ പ്രതിഷേധം. പോലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായി. കണ്ണൂർ സർവ്വകലാശാലയിലേക്ക് പ്രതിഷേധം നടത്തിയ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
ഗവർണർക്കും ഗവര്‍ണര്‍ നിയമിച്ച വിസിമാര്‍ക്കും എതിരായാണ് എസ്എഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. സർവ്വകലാശാലകളെ കാവിവൽക്കരിക്കാനുള്ള ശ്രമമാണ് ഗവർണർ നടത്തുന്നത് എന്ന് എസ്എഫ്ഐ ആരോപിച്ചു. കേരള സർവകലാശാലയിലെയും കാലിക്കറ്റ് സർവകലാശാലയിലെയും വൈസ് ചാൻസിലർമാർ രാജിവെക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.
കേരള സർവകലാശാലയിലേക്ക് നടത്തിയ പ്രതിഷേധത്തിൽ എസ്എഫ്ഐ പ്രവർത്തകർ പോലീസിനെതിരായി കയ്യാങ്കളിയും വാക്കേറ്റവും നടത്തിയെങ്കിലും പോലീസ് സംയമനം പാലിച്ചു. കണ്ണൂർ സർവകലാശാലയിൽ പോലീസ് പ്രതിഷേധത്തിനെതിരെ ജലപീരങ്കി പ്രയോഗിച്ചു. വരുംദിവസങ്ങളിലും ശക്തമായി പ്രതിഷേധിക്കാനാണ് എസ്എഫ്ഐ തീരുമാനം.
Discussion about this post