പ്രതിപക്ഷപാർട്ടികൾ തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്കിൽ സംസ്ഥാനത്ത് ആക്രമണങ്ങളും ഭീഷണിയും വ്യാപകം. കോഴിക്കോട് മുക്കത്ത് മീൻ കടയിലെത്തി സമര അനുകൂലികൾ ഭീഷണി മുഴക്കിയെന്ന് റിപ്പോർട്ട്. കടയടച്ചില്ലെങ്കിൽ മണ്ണെണ്ണ ഒഴിക്കുമെന്നും കത്തിക്കുമെന്നും ഭീഷണിയുണ്ടായി.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സിഐടിയു സംസ്ഥാന കമ്മറ്റി അംഗവുമായ ടി.വിശ്വനാഥനാണ് ഭീഷണി മുഴക്കിയത്. പോലീസ് നോക്കി നിൽക്കെ തുറന്ന് പ്രവർത്തിച്ച് മാളും സമരാനുകൂലികൾ അടപ്പിച്ചു. കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിലുള്ള ഭക്ഷണശാലയും അടപ്പിച്ചു. ബെംഗളൂരുവിൽനിന്നടക്കം വന്ന ദീർഘദൂര ബസുകളും തടയുന്ന സ്ഥിതിയുണ്ടായി.
കൊല്ലം ജില്ലയിലെ ഒരു കെഎസ്ആർടിസി സ്റ്റേഷനിലും ബസുകൾ സർവീസ് നടത്തുന്നില്ല. പത്തനാപുരത്ത് ‘ഔഷധി’ പൂട്ടിക്കാൻ സമരക്കാർ ശ്രമിച്ചു. ആശുപത്രികളിലേക്ക് മരുന്ന് എത്തിക്കുന്ന അവശ്യ സർവീസായ ഔഷധിയിൽ ജീവനക്കാരെ ഭീഷണിപ്പെടുത്തി ബലമായി പുറത്തിറക്കി. കൊല്ലത്ത് നിന്നും കരുനാഗപ്പള്ളിയിലേക്ക് എത്തിയ കെഎസ്ആർടിസി ബസ് കണ്ടക്ടർ ശ്രീകാന്തിനെ പണിമുടക്ക് ദിവസം സർവീസ് നടത്തിയത് ചോദ്യം ചെയ്ത് സമരക്കാർ മർദിച്ചതായി പരാതിയുണ്ട്.
Discussion about this post