മനുഷ്യമനസ്സിലെ അജ്ഞത അകറ്റി അറിവിന്റെ വെളിച്ചം പകരുന്ന ഗുരുക്കന്മാർക്കുള്ള ആദരവായി ഭാരതം ഇന്ന് ഗുരുപൂർണിമ ആഘോഷത്തിലാണ്. രാജ്യത്തെ എല്ലാ ജനങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുപൂർണിമ ആശംസകൾ അറിയിച്ചു. “ഗുരുപൂർണിമയുടെ പ്രത്യേക അവസരത്തിൽ എല്ലാവർക്കും ആശംസകൾ” എന്ന് പ്രധാനമന്ത്രി എക്സിൽ പങ്കു വച്ച പോസ്റ്റിൽ അറിയിച്ചു. മഹാഭാരതത്തിന്റെ രചയിതാവും വേദങ്ങളുടെ സമാഹാരകനുമായ വേദവ്യാസ മഹർഷിയുടെ ജന്മദിനമാണ് ഗുരുപൂർണിമ ആയി ആഘോഷിക്കുന്നത്. ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനന്മാർ എന്നിവർ ആഘോഷിക്കുന്ന ഗുരുപൂർണ്ണിമ, വ്യാസപൂർണ്ണിമ എന്നും അറിയപ്പെടുന്നു.
ഇന്ത്യൻ സംസ്കാരത്തിൽ നിലനിൽക്കുന്ന ഗുരു-ശിഷ്യ ബന്ധത്തിന്റെ പ്രാധാന്യം ചൂണ്ടികാണിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ജനങ്ങൾക്ക് ആശംസകൾ നേർന്നു. “ഗുരുപൂർണിമയുടെ ശുഭകരമായ വേളയിൽ, എല്ലാ അധ്യാപകർക്കും ഞാൻ എന്റെ ആദരവ് അർപ്പിക്കുന്നു. ഇന്ത്യൻ സംസ്കാരത്തിൽ, ഗുരു-ശിഷ്യ ബന്ധം വിദ്യാഭ്യാസത്തിന്റെയും പ്രാരംഭത്തിന്റെയും ഒരു മാധ്യമം മാത്രമല്ല, ആജീവനാന്ത വഴികാട്ടി കൂടിയാണ്,” എന്ന് അമിത് ഷാ അറിയിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും എല്ലാ ജനങ്ങൾക്കും ഗുരുപൂർണിമ ആശംസകൾ അറിയിച്ചു.
Discussion about this post