കൊല്ലം: സിപിഎമ്മിലെ വിഭാഗീയത മറനീക്കി പോസ്റ്റര്‍ പ്രചരണം. തൃപ്പൂണിത്തുറയിലും, കൊല്ലത്തും, കായംകുളത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പി. കെ ഗുരുദാസനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് കൊല്ലത്തും സി.പി.എം ജില്ലാ കമ്മിറ്റി നിര്‍ദേശിച്ച സ്ഥാനാര്‍ഥി രജനി പാറക്കടവിനെതിരെയും കായംകുളത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടു. ഇ.പി ജയരാജനെ എക്സൈസ് മന്ത്രിയാക്കാനാണ് ഗുരുദാസന് സീറ്റ് നിഷേധിച്ചതെന്നാണ് കൊല്ലത്ത് പ്രചരിച്ച പോസ്റ്ററില്‍ പറയുന്നത്. എന്നാല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി നിര്‍ണയം പുന:പരിശോധിക്കണമെന്നാണ് രജനിക്കെതിരായ പോസ്റ്ററിലെ ആവശ്യം. സി.പി.എമ്മിനെ ബി.ഡി.ജെ.എസിന് അടിയറവെക്കരുതെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നു.
പാര്‍ട്ടികള്‍ക്കും പ്രവര്‍ത്തകര്‍ക്കും അറിയാത്ത രജനിയെ എന്ത് അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ഥിയാക്കിയതെന്ന് ബോധ്യപ്പെടുത്തണം. കായംകുളം മണ്ഡലം നഷ്ടപ്പെടുത്തുന്ന തീരുമാനം പുനപരിശോധിക്കണമെന്നും എല്‍.ഡി.എഫ് അനുഭാവികള്‍ എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററില്‍ ആവശ്യപ്പെടുന്നുണ്ട്. സിപിഎം നേതാവ് ജി. സുധാകരനെതിരെയും പോസ്റ്ററുകളില്‍ പരാമര്‍ശമുണ്ട്. അമ്പലപ്പുഴയില്‍ സുധാകരന് ജയിക്കാനായി വെള്ളാപ്പള്ളിയുമായി ചര്‍ച്ച നടത്തി. ഇതിന്റെ ഭാഗമായി ബി.ഡി.ജി.എസ് നേതാവ് സുഭാഷ് വാസുവിന്റെ ബന്ധുവായ രജനി പാറക്കടവിനെ സ്ഥാനാര്‍ഥിയാക്കിയതെന്നും ആരോപിക്കുന്നു.
തൃപ്പൂണിത്തുറയില്‍ പി രാജീവിനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ചിലര്‍ മണ്ഡലത്തില്‍ പ്രകടനവും നടത്തി.
Discussion about this post