തൃശൂര്‍: തനിക്കെതിരെ നടക്കുന്നത് വ്യാജപ്രചരണമാണെന്ന് സാബു.നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ടെലിവിഷന്‍ അവതാരകന്‍ സാബുവിനെ പോലീസ് ചോദ്യം ചെയ്തു. മണിയുടെ മരണത്തില്‍ സാബുവിന് പങ്ങുണ്ടെന്ന ആരോപണവുമായി മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തിയിരുന്നു.
ചാലക്കുടി സി.ഐ ഓഫീസില്‍ വെച്ച് ഡി.വൈ.എസ്.പി സുദര്‍ശന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്.തന്റെ സാനിധ്യത്തില്‍ മണി മദ്യം കഴിച്ചിരുന്നില്ലെന്നും താന്‍ രാത്രി 11.30 വരെ മണിക്കൊപ്പമുണ്ടായിരുന്നുവെന്നും മൊഴിയെടുക്കലിന് ശേഷം സാബു മാധ്യമങ്ങളോട് പറഞ്ഞു. താന്‍ നിരപരാധിയാണെന്നും തനിക്കെതിരെ നടക്കുന്നത്‌വ്യാജപ്രചാരണമാണെന്നും സാബു വ്യക്തമാക്കി.
മണി അവശനിലയില്‍ കണ്ടെത്തിയ ഔട്ട്ഹൗസില്‍ സാബുവും ഉണ്ടായിരുന്നതായി പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.ഇതേത്തുടര്‍ന്നാണ് സാബുവിനെ ചോദ്യം ചെയ്യാന്‍ പോലിസ് തീരുമാനിച്ചത്. കലാഭവന്‍ മണിയുടെ ചില അടുത്ത സുഹൃത്തുക്കളെക്കൂടി ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു .
Discussion about this post