50 യാത്രക്കാരുമായി പറന്ന റഷ്യൻ വിമാനം തർന്നുവീണു. റഡാറിൽ നിന്നും അപ്രത്യക്ഷമായ വിമാനം റഷ്യയിലെ ഫാർ ഈസ്റ്റേൺ അമുർ മേഖലയ്ക്ക് മുകളിൽ തകർന്നുവീണതായി ഉദ്യോഗസ്ഥർ അറിയിച്ചു.
അഞ്ച് കുട്ടികൾ ഉൾപ്പെടെ നാൽപ്പത്തിമൂന്ന് യാത്രക്കാരും ആറ് ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നുവെന്ന് പ്രാദേശിക ഗവർണർ വാസിലി ഓർലോവ് പറഞ്ഞു. റഷ്യൻ-ചൈനീസ് അതിർത്തിയിലുള്ള ബ്ലാഗോവെഷ്ചെൻസ്‌ക് നഗരത്തിൽ നിന്ന് ടിൻഡയിലേക്ക് പോയ വിമാനമാണ് അപകടത്തിൽപെട്ടത്.
രക്ഷാപ്രവർത്തകരെ സംഭവസ്ഥലത്തേക്ക് അയച്ചതായി മേഖലയിലെ സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു. നിലവിൽ 25 ആളുകളെയും രക്ഷാപ്രവർത്തനത്തിനായുള്ള അഞ്ച് യൂണിറ്റ് ഉപകരണങ്ങളും അയച്ചിട്ടുണ്ടെന്നും കൂടാതെ നാല് വിമാനങ്ങളും ജീവനക്കാരും സജ്ജമാണെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ലാൻഡ് ചെയ്യുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുൻപ് എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നിലച്ചു. റഡാറിൽനിന്ന് വിമാനം അപ്രത്യക്ഷമാകുകയും ചെയ്തു. തൊട്ടുപിന്നാലെ വിമാനത്തിനായി തിരച്ചിൽ ആരംഭിച്ചിരുന്നു.
Discussion about this post