ഗൾഫിലെ സുഹൃത്തിന് നൽകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർകുപ്പിയിൽ കണ്ടെത്തിയത് ലഹരിമരുന്ന്. വിമാനം കയറും മുൻപ് കണ്ടെതിനാൽ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ചക്കരക്കൽ ഇരിവേലി കണയന്നൂരിലെ മിഥിലാജ്. സംഭവവുമായി ബന്ധപ്പെട്ട് 3 പേർ അറസ്റ്റിലായിട്ടുണ്ട്. ചക്കരക്കൽ കുളംബസാറിൽ കെപി അർഷാദ്(31) കൈ.കെ ശ്രീലാൽ(24),പി ജിസിൻ(26) എന്നിവരാണ് അറസ്റ്റിലായത്.
സൗദിയിൽ ജോലി ചെയ്യുന്ന വഹീൻ എന്നയാൾക്ക് കൊടുക്കാനെന്ന വ്യാജേന, ചിപ്‌സ്, മസാലക്കടല,അച്ചാർ,എന്നിവ പാക്കറ്റിലാക്കിയാണ് ജിസിൻ മിഥിൽരാജിനെ ഏൽപ്പിച്ചത്. സുഹൃത്ത് ശരീലാൽ,ജിസിന്റെ കൈവശം നൽകിയ പാക്കറ്റ് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് വഹീം നിരന്തരം വിളിച്ചതും, പാക്കറ്റുകൾ കൃത്യമായി സീൽ ചെയ്യാത്തതുമാണ് സംശയത്തിനിടയാക്കിയത്. തുടർന്ന് അച്ചാർ മറ്റൊരു പാത്രത്തിലേക്ക് മാറ്റിയപ്പോഴാണ് ചെറിയ പ്ലാസ്റ്റിക് കവറിലാക്കിയ വസ്തുക്കൾ കണ്ടെത്തിയത്. സംശയം തോന്നിയതോടെ വീട്ടുകാർ പോലീസിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ 3.40 ഗ്രാം ഹാഷിഷ് ഓയിൽ, 0.260 ഗ്രാം എംഡിഎംഎ എന്നിവ കണ്ടെത്തി.മിഥിലാജിന്റെ പിതാവ് ടി.അഹമ്മദിന് തോന്നിയ സംശയമാണ് ലഹരിമരുന്ന് കണ്ടെത്താൻ സഹായമായത്. നിരന്തരമുള്ള ഫോൺവിളിയിൽ സംശയംതോന്നിയ അഹമ്മദാണ് അച്ചാർകുപ്പി തുറന്നുപരിശോധിക്കാൻ നിർദേശിച്ചത്.
Discussion about this post