ഡല്‍ഹി: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് സമാധാനപരമായ അന്തരീക്ഷത്തിലാണെന്ന് ഉറപ്പുവരുത്തണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ കര്‍ശന നിര്‍ദേശം. നടപടിക്രമങ്ങള്‍ വിലയിരുത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് ഡയറക്ടര്‍ ജനറല്‍ സുദീപ് കേരളത്തിലെത്തും.സംസ്ഥാന ചീഫ് സെക്രട്ടിക്കാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.തിരഞ്ഞെടപ്പ് ക്രമസമാധാനാന്തരീക്ഷം, സമഗ്രമായ സുരക്ഷാപദ്ധതി തുടങ്ങിയ വിഷയങ്ങള്‍ സംസ്ഥാന ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ച ചെയ്യും.
അടുത്തകാലത്ത് അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്കെതിരെയും ക്രമസമാധാനപ്രശ്നങ്ങളുണ്ടാക്കിയവര്ക്കെതിരെയും കര്‍ശനനടപടി സ്വീകരിക്കണമെന്ന് കമ്മിഷന് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ജാമ്യമില്ലാ വാറണ്ടുകള്‍ നടപ്പാക്കല്‍, ആയുധങ്ങള്‍ പിടിച്ചെടുക്കല്‍, അനധികൃത ആയുധങ്ങള്‍ക്കായുള്ള തിരച്ചില്‍ തുടങ്ങിയ നടപടികള്‍ കാര്യക്ഷമമാക്കണം.
കേരളത്തില്‍ സി.പി.എം. വ്യാപക അക്രമം അഴിച്ചുവിടുകയാണെന്നും സമാധാനപരമായി തിരഞ്ഞെടുപ്പ് നടത്താന്‍ നടപടി സ്വീകരിക്കണമെന്നും അഭ്യര്‍ഥിച്ച് ബി.ജെ.പി. ദേശീയനേതൃത്വം നിവേദനംനല്‍കിയിരുന്നു. ചീഫ് സെക്രട്ടറി പി.കെ മൊഹന്തിയുമായി തിരഞ്ഞെടുപ്പ് കമ്മിഷന് വ്യാഴാഴ്ച ഡല്‍ഹിയില്‍ കൂടിക്കാഴ്ചയും നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Discussion about this post