അടുത്തിടെ ജമ്മു കശ്മീരിൽ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലെ തീവ്രവാദികളിൽ ഒരാളായ ഹബീബ് താഹിറിന്റെ സംസ്‌കാരം പാക് അധിനിവേശ കശ്മീരിലെ (പിഒകെ) ഭീകരന്റെ ഗ്രാമത്തിൽ നടന്നു. പഹൽഗാം ഭീകരാക്രമണത്തിലും അതിർത്തി കടന്നുള്ള ഭീകരതയിലും പാകിസ്താന്റെ പങ്കാളിത്തം തെളിയിക്കുന്ന മറ്റൊരു സംഭവം കൂടിയാണിത്.
ജൂലൈ 30 ന് താഹിറിനുവേണ്ടിയുള്ള അന്തിമ പ്രാർത്ഥനയ്ക്കായി പാക് അധീന കശ്മീരിലെ കുയാൻ ഗ്രാമത്തിലെ പ്രദേശവാസികൾ ഒത്തുകൂടുന്നതിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നിട്ടുണ്ട്.
ശവസംസ്‌കാരം സംഘർഷഭരിതമായി മാറിയെന്നാണ് വിവരം. താഹിറിന്റെ കുടുംബം ഭീകര സംഘടനയെ തടഞ്ഞിട്ടും, പ്രാദേശിക ലഷ്‌കർ ഇ തൊയ്ബ കമാൻഡർ റിസ്വാൻ ഹനീഫ് ആയുധധാരികളുമായി എത്തിയതോടെ സംഭവം അപ്രതീക്ഷിതമായി. ഹനീഫിന്റെ അനന്തരവൻ വിലാപയാത്രക്കാരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് സംഘർഷം പൊട്ടിപ്പുറപ്പെട്ടു, ഇത് പൊതുജനങ്ങളുടെ പ്രതിഷേധത്തിന് കാരണമായി. ഒടുവിൽ ഹനീഫും കൂട്ടാളികളും സ്ഥലം വിടാൻ നിർബന്ധിതരായി.
പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) താഹിറിനെ റിക്രൂട്ട് ചെയ്ത് പരിശീലിപ്പിച്ചതായി റിപ്പോർട്ടുണ്ട്. എൽഇടിയുടെ ഒരു ശാഖയായ റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.










Discussion about this post