ശ്രീനഗർ : ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ (എൽഒസി) ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയതിനെത്തുടർന്നാണ് രൂക്ഷമായ ഏറ്റുമുട്ടൽ ഉണ്ടായത്. ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു.
ബാരാമുള്ള ജില്ലയിലെ ഉറിയിൽ ആണ് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടയിൽ സൈനികരുമായി ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്ത് ഇപ്പോഴും വെടിവയ്പ്പ് തുടരുകയാണ്. ഭീകരനെ കണ്ടെത്തുന്നതിനായി പ്രദേശത്ത് നുഴഞ്ഞുകയറ്റ വിരുദ്ധ പ്രവർത്തനം ആരംഭിച്ചതായി സൈന്യം അറിയിച്ചു.








