ഡല്‍ഹി:ഉമര്‍ഖാലിദിനും അനിര്‍ബന്‍ ഭട്ടചാര്യയ്ക്കും ഇടക്കാല ജാമ്യം.ആറു മാസത്തേക്കാണ് ജാമ്യം.കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.ഇരുവരും ഡല്‍ഹി വിട്ട് പുറത്തുപോകരുതെന്നും കോടതി നിര്‍ദ്ദേശമുണ്ട്.25000 രൂപ ജാമ്യതുക വിദ്യാര്‍ത്ഥികള്‍ കെട്ടിവെയ്ക്കാനും കോടതി നിര്‍ദ്ദേശിച്ചു.ജെഎന്‍യു വിദ്യാര്‍ത്ഥികളായ അനിര്‍ബനും,ഉമറും ക്യാമ്പസ്സില്‍ അഫ്‌സല്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചതു ബന്ധപ്പെട്ട് രാജ്യദ്രോഹകുറ്റം ചുമത്തിയാണ് ഇരുവരെയും അറസ്റ്റു ചെയ്തത്.
പ്രതികള്‍ ചെയ്തത് ഗൗരവമേറിയ കുറ്റമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
Discussion about this post