ഡല്‍ഹി: എഐഎംഐഎം നേതാവ് അസാദുദ്ദീന്‍ ഒവൈസിക്കെതിരേ പ്രതിഷേധവുമായി മുസ്ലീം മതവിശ്വാസികള്‍ .ഇന്ത്യയുടെ മൂന്ന് ഭൂപടങ്ങളില്‍ രക്തം കൊണ്ടു ‘ഭാരത്മാതാ കീ ജയ്’ എന്നെഴുതിയായിരുന്നു പ്രതിഷേധം. ഒവൈസി ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം വിളിക്കാന്‍ വിസമ്മതിച്ച സാഹചര്യത്തിലാണ് കടുത്ത പ്രതിഷേധവുമായി മുസ്ലീം മതവിശ്വാസികള്‍ രംഗത്തെത്തിയിരിക്കുന്നത്.സമുദായനേതാവ് മുഹമ്മദ് ഇമാമിന്റെ നേതൃത്വത്തില്‍ മീററ്റിലെ ബച്ചാ പാര്‍ക്കില്‍ പ്രതിഷേധപ്രകടനവും നടത്തി.
രാഷ്ട്രീയനേട്ടത്തിനു വേണ്ടിയാണു ഒവൈസിയുടെ പ്രസ്താവനയെന്ന് മുഹമ്മദ് ഇമാം പറഞ്ഞു. സ്വന്തം രാജ്യത്തോടുള്ള സ്നേഹം പ്രകടിപ്പിക്കാനും മുദ്രാവാക്യങ്ങള്‍ വിളിക്കാനും ഇസ്ലാം തടസം നില്ക്കുന്നില്ല. ഒവൈസിയുടെ പരാമര്‍ശം രാജ്യവിരുദ്ധമാണെന്നും അവര്‍ പറഞ്ഞു. ഒവൈസിയുടെ പോസ്റ്ററുകളില്‍ ഭരണഘടനാശില്പി ബി.ആര് അംബേദ്കറുടെ ചിത്രവും ഉള്‍പ്പെടുത്തുന്നതു കണ്ടിട്ടുണ്ട്. അംബേദ്കര്‍ ഒവൈസിയുടെ വാക്കുകള്‍ അംഗീകരിക്കുമോ എന്നും ഇമാം വിമര്‍ശിച്ചു.
Discussion about this post