ശിലായുഗവും ഇരുമ്പ് യുഗവും കടന്ന് മനുഷ്യൻ റോബോട്ടിക് യുഗത്തിലെത്തി നിൽക്കുകയാണ്. ചായ കൊണ്ട് തരുന്ന റോബോട്ട്,കാറോടിക്കുന്ന റോബോട്ട് മനുഷ്യനെ പോലെ ചിരിക്കുന്ന റോബോട്ട് വരെ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. എന്ന കൈവ ടെക്‌നോളജി അതിനും അപ്പുറം ചിന്തിച്ചു കഴിഞ്ഞു. അധികം വൈകാതെ തന്നെ ഗർഭിണിയാകാൻ കഴിവുള്ള റോബോട്ടിനെ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കൈവ ടെക്‌നോളജിയുടെ സ്ഥാപകൻ ഡോ. ഷാങ് ക്യൂഫെങ്. 2026 ൽ തന്നെ ഇത് സംഭവിക്കുമെന്നാണ് അദ്ദേഹം ബീജിങ്ങിൽ നടന്ന ലോക റോബോട്ട് കോൺഫറൻസിൽ ഉറപ്പ് നൽകിയത്.
യഥാർത്ഥ ഗർഭധാരണത്തെ അനുകരിക്കാൻ സാധിക്കുന്ന കൃത്രിമ ഗർഭപാത്രം ഉപയോഗിച്ചാണ് റോബോട്ട് ഗർഭം ധരിക്കുക. അമ്‌നിയോട്ടിക് ദ്രവമടക്കമുള്ള ഈ ഗർഭപാത്രത്തിൽ ഭ്രൂണം പൂർണവളർച്ച കൈവരിക്കും. ഭ്രൂണത്തിനാവശ്യമായ പോഷകങ്ങൾ പ്രത്യേക സംവിധാനംവഴി ഗർഭാശയത്തിലെത്തും. ഓക്സിജൻ ലഭ്യതമുതൽ താപനില നിയന്ത്രണംവരെ ഭ്രൂണത്തിനാവശ്യമായതെല്ലാം നൽകാൻ കഴിയുന്ന കൃത്രിമ ഗർഭപാത്രമാണ് റോബോട്ടിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് ഡോ. ഷാങ് പറയുന്നു.
വെറും ഇൻകുബേറ്ററല്ല, മറിച്ച് വയറ്റിൽ കൃത്രിമ ഗർഭപാത്രവുമായുള്ള ഹ്യൂമനോയിഡുകളായിരിക്കും എത്തുക. എന്നിരുന്നാലും, അണ്ഡവും ബീജവും തമ്മിലുള്ള സങ്കലനം എങ്ങനെയായിരിക്കും എന്നതടക്കമുള്ള സുപ്രധാന വിവരങ്ങൾ ശാസ്ത്രജ്ഞർ വെളിപ്പെടുത്തിയിട്ടില്ല.ഗർഭധാരണത്തിനും പ്രസവത്തിനും വേണ്ടിവരിക ഏകദേശം 12 ലക്ഷം രൂപ ആയിരിക്കും ചിലവ് വരികയെന്നാണ് കണക്കുകൂട്ടൽ.
കൃത്രിമ ഗർഭപാത്രം നിർമ്മിക്കുന്നതിനുള്ള സാങ്കേതിക വിദ്യ പൂർണമായിട്ടുണ്ടെന്നും. ഇനി അത് ഒരു റോബോട്ടിൻറെ വയറ്റിൽ സ്ഥാപിക്കേണ്ടതുണ്ട്. അങ്ങനെ ഒരു യഥാർത്ഥ വ്യക്തിക്കും റോബോട്ടിനും ഗർഭധാരണത്തിനായി ഇടപഴുകാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനകം മൃഗങ്ങളിൽ മികച്ച ഫലം ഈ സാങ്കേതികവിദ്യയ്ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.













Discussion about this post