ഡല്‍ഹി: കശ്മീര്‍ ്ആസാദി മുദ്രാവാക്യം മുഴങ്ങിയ പരിപാടിയില്‍ പങ്കെടുത്ത ജെഎന്‍യു യൂണിയന്‍ ചെയര്‍മാന്‍ കനയ്യകുമാറിന് കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്ന് അഭിപ്രായം. കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ജെ.എന്‍.യുവില്‍ നടന്നത് അഫ്‌സല്‍ ഗുരു അനുസ്മരണമല്ലെന്നും വധശിക്ഷയ്‌ക്കെതിരായ പ്രതിഷേധ പരിപാടിയായിരുന്നുവെന്നും കനയ്യ പറഞ്ഞു. ഇന്ത്യാ ടുഡേ സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരുന്നു കനയ്യ.
കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നതില്‍ യാതൊരു സംശയവുമില്ല. കാശ്മീരികള്‍ ഇന്ത്യക്കാരായതിനാല്‍ അവരുടെ പ്രശ്‌നങ്ങള്‍ നാം ചര്‍ച്ച ചെയ്യണം. ജെ.എന്‍.യുവില്‍ നടന്നത് വധശിക്ഷയ്‌ക്കെതിരായ പ്രതിഷേധമാണെന്നാണ് കനയ്യയുടെ വിശദീകരണം.
ചര്‍ച്ചകളെയും സംവാദങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതാണ് ജെ.എന്‍.യുവിന്രെ സംസ്‌കാരം. തങ്ങള്‍ക്ക് യോജിക്കാനാവാത്ത വിഷയമായിരുന്നാലും ആളുകളുടെ അഭിപ്രായ സ്വാതന്ത്രത്തെ എതിര്‍ക്കുന്ന സംസ്‌കാരം ജെ.എന്‍.യുവിനില്ലെന്ന് കനയ്യ വ്യക്തമാക്കി.
ഫെബ്രുവരി 9ന് നടന്ന സംഭവത്തില്‍ താനോ തന്റെ സംഘടയായ എ.ഐ.എസ്.എഫോ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചിട്ടില്ല. കാശ്മീര്‍ വിഭജനത്തെ താന്‍ പിന്തുണച്ചിട്ടില്ലെന്നും കനയ്യ പറഞ്ഞു.
അതേസമയം അഫ്‌സല്‍ ഗുരുവിന്റെ ചിത്രവും, അഫ്‌സല്‍ ഗുരുവിനെ പിന്തുണച്ച് കൊണ്ടുള്ള മുദ്രാവാക്യം എഴുതിയ പ്ലക് കാര്‍ഡും പിടിച്ചു കൊണ്ടുള്ള വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം സംബന്ധിച്ച് ശരിയായ വിശദീകരണമല്ല കനയ്യകുമാര്‍ നല്‍കുന്നതെന്നാണ് എതിരാളികളുടെ പ്രതികരണം.
Discussion about this post