ഡല്‍ഹി: സ്വാതന്ത്ര്യാനന്തരം ഇന്ത്യയെ മതേതര രാഷ്ട്രമാക്കിയത് ഹിന്ദുക്കളുടെ തീരുമാനമായിരുന്നുവെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യ സ്വാമി. ഇന്ത്യയെ മതേതരമാക്കാനുള്ള തീരുമാനം ഹിന്ദുക്കളുടേതായിരുന്നു.
സ്വാതന്ത്ര്യാനന്തരം രാജ്യത്തെ മൂന്നായിട്ടാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ വിഭജിച്ചത്. ഹിന്ദു ഇന്ത്യ, മുസ്ലീം പാകിസ്ഥാന്‍ എന്നും 600 നാട്ടുരാജ്യങ്ങളുമായിട്ടായിരുന്നു ആ വിഭജനം. എന്നാല്‍ ഹിന്ദു ഇന്ത്യ എന്ന പേര് സ്വീകരിക്കാതെ മതേതരമായി നിലനില്‍ക്കാനുള്ള തീരുമാനം ഹിന്ദുക്കളാണ് എടുത്തതെന്ന് സുബ്രഹ്മണ്യം സ്വാമി ട്വീറ്റ് ചെയ്തു.
Discussion about this post