അഹമ്മദാബാദ്: പശുവിനെ രാഷ്ട്ര മാതാവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് നിയമസഭയില്‍ കോണ്‍ഗ്രസ് പ്രക്ഷോഭം. വിഷയത്തില്‍ ഭരണകക്ഷിയായ ബി.ജെ.പി മൗനം പാലിച്ചു.ഇതോടെയാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. വിഷയം ചര്‍ച്ചചെയ്യേണ്ടതില്ലെന്ന് സ്പീക്കര്‍ വിലക്കിയതോടെ കോണ്‍ഗ്രസിന്റെ പ്രതിപക്ഷ നേതാവ് ശങ്കര്‍ സിങ് വാഗേലയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍നിന്ന് വാക്കൗട്ട് നടത്തി.
പശുവിനെ രാഷ്ട്ര മാതാവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് വിഷം കഴിച്ച ഗോരക്ഷാ എക്താ സമിതി പ്രവര്ത്തകന് മരണമടഞ്ഞതിന് പിന്നാലെയാണ് വിഷയം സഭയില്‍ ചര്‍ച്ചയായത്. ശൂന്യ വേളയില്‍ ഗോരക്ഷാ എക്താ സമിതി പ്രവര്ത്തകന് ആത്മഹത്യ ചെയ്ത കാര്യവും പ്രതിഷേധ സൂചകമായി മറ്റ് ഏഴുപേര്‍ വിഷം കഴിച്ച കാര്യവും കോണ്‍ഗ്രസ് സഭയില്‍ ഉന്നയിച്ചു. എന്നാല്‍ വിഷയം ചര്‍ച്ച ചെയ്യുന്നത് സ്പീക്കര്‍ വിലക്കുകയായിരുന്നു.
ഇതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗോവധത്തിന് എതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി നടുത്തളത്തിലിറങ്ങി. അവകാശ പ്രവര്ത്തകന് ആത്മഹത്യ ചെയ്തത് ഗുരുതരമായ പ്രശ്നമാണെന്നും ഇത് ആവര്‍ത്തിക്കുന്നതിന് മുമ്പ് പശുവിനെ രാഷ്ട്ര മാതാവായി പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷ നേതാവ് വഗേല ആവശ്യപ്പെട്ടു. എന്നിട്ടും സ്പീക്കര്‍ അനുവാദം നല്‍കാത്തതോടെയാണ് കോണ്‍ഗ്രസ് വാക്കൗട്ട് നടത്തിയത്.
Discussion about this post