ആലപ്പുഴ : നെഹ്റു ട്രോഫി വള്ളംകളിയിൽ വീയപുരം ജേതാക്കൾ. വിബിസി കൈനകരി തുഴഞ്ഞ വീയപുരത്തിന്റെ രണ്ടാമത്തെ കിരീടനേട്ടമാണിത്. കഴിഞ്ഞ നെഹ്റു ട്രോഫിയിൽ ഏതാനും മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് വീയപുരം ചുണ്ടന് ട്രോഫി നഷ്ടപ്പെട്ടിരുന്നത്. എന്നാൽ ഇത്തവണ പക വീട്ടി നെഹ്റു ട്രോഫി കൈനകരിയിൽ എത്തിച്ചിരിക്കുകയാണ് വീയപുരം ചുണ്ടൻ. പള്ളാന്തുരുത്തി ബോട്ട് ക്ലബ്ബിന്റെ ഇരട്ട ഹാട്രിക് എന്ന സ്വപ്നം തകർത്താണ് വീയപുരം ട്രോഫി സ്വന്തമാക്കിയിരിക്കുന്നത്.
സാബു നാരായണൻ ആചാരി നിർമ്മിച്ച വള്ളമാണ് വീയപുരം ചുണ്ടൻ. 2019ൽ നീറ്റിലിറങ്ങിയ വീയപുരം ചുണ്ടൻ ആദ്യ നെഹ്റു ട്രോഫിയിൽ തന്നെ സിബിഎൽ യോഗ്യത നേടി. 2022ലെ പായിപ്പാട് ജലോത്സവത്തിൽ ആദ്യ ട്രോഫി കരയിലെത്തിച്ചു. 2023ൽ ആദ്യ നെഹ്റു ട്രോഫി സ്വന്തമാക്കി. ഇത്തവണ കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബാണ് വീയപുരം ചുണ്ടൻ തുഴഞ്ഞത്.
നടുഭാഗം പുന്നമട ബോട്ട് ക്ലബ് ആണ് രണ്ടാം സ്ഥാനത്ത് എത്തിയത്. കഴിഞ്ഞവർഷത്തെ ജേതാക്കളായ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേൽപ്പാടം ചുണ്ടൻ ഇത്തവണ മൂന്നാംസ്ഥാനത്താണ് എത്തിയത്. നിരണം ബോട്ട് ക്ലബ്ബിന്റെ ചുണ്ടൻ ആണ് നാലാം സ്ഥാനത്ത് എത്തിയത്.









Discussion about this post